പ്രണയപ്പേരില്‍ വീണ്ടും അരുംകൊല; പ്രതി ഭര്‍തൃസഹോദരന്‍, യുവതിയുടെ ശരീരം കഷണങ്ങളാക്കി

kolkata-murder-love

പ്രണയം നിരസിച്ചതിൻ്റെ പേരിൽ സ്ത്രീയെ ഭർതൃസഹോദരൻ അരുംകൊല ചെയ്തു. കൊൽക്കത്തയിലാണ് സംഭവം. 30കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് തല അറുത്ത് എടുക്കുകയും ശരീരം മൂന്ന് കഷണങ്ങളാക്കി മുറിച്ച് മാലിന്യവീപ്പയിൽ വലിച്ചെറിയുകയുമായിരുന്നു. ദക്ഷിണ കൊല്‍ക്കത്തയിലെ ടോളിഗഞ്ച് പരിസരത്തുള്ള ബഹുനില കെട്ടിടത്തിന് പിന്നിലെ മാലിന്യവീപ്പയിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ റീജന്റ് പാര്‍ക്ക് പരിസരത്ത് പോളിത്തീന്‍ ബാഗില്‍ തല കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ഉടനെ പൊലീസില്‍ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശനിയാഴ്ച കുളത്തിന് സമീപം ശരീരത്തിന്റെ അരയ്ക്ക് താഴെയുള്ള ഭാഗവും കണ്ടെത്തി. നിര്‍മാണത്തൊഴിലാളിയായ ഭാര്യാസഹോദരന്‍ അതിയുൾ റഹ്മാന്‍ ലസ്‌കര്‍ (35) കുറ്റം സമ്മതിച്ചിട്ടുണ്ട്.

Read Also: ഭാര്യയുടെയും വീട്ടുകാരുടെയും പീഡനത്തിൽ ടെക്കിയുടെ ആത്മഹത്യ: ഭാര്യയും മാതാവും സഹോദരനും അറസ്റ്റിൽ

ഇതേ പ്രദേശത്ത് വീട്ടുവേലക്കാരിയായി ജോലി ചെയ്തിരുന്ന യുവതിയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് താന്‍ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ വെളിപ്പെടുത്തി. രണ്ട് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി ലസ്‌കറിനൊപ്പം ദിവസവും ജോലിക്ക് പോകുമായിരുന്നു. പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബിദിഷ കലിത പറയുന്നതനുസരിച്ച്, യുവതിയെ ലസ്‌കറിനെ ഒഴിവാക്കുകയും ഫോണ്‍ നമ്പര്‍ പോലും ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഈ തിരസ്കരണമാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News