പബ്‌ജി ഗെയിമിലൂടെ പ്രണയം; പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ യുവതി ഇപ്പോൾ സിനിമയിലും

രാജ്യത്തെ തന്നെ ഞെട്ടിച്ച പബ്ജി പ്രണയകഥയുടെ അന്വേഷണങ്ങൾ തീരുംമുൻപെ മറ്റൊരു വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ കേസിലെ പാക് യുവതി. പബ്ജി ​ഗെയിമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ കാണാൻ മക്കളുമായി ഇന്ത്യയിൽ എത്തിയ സീമ ഹൈദറാണ് സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുന്നത്. സീമ സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരായ കനയ്യലാലിനെ കൊലപ്പെടുത്തിയത് ആസ്പദമാക്കിയുള്ള ‘എ ടെയ്‌ലർ മർഡർ സ്റ്റോറി’ എന്ന ചിത്രത്തിനായി ജാനി ഫയർഫോക്‌സ് പ്രൊഡക്ഷൻ ഹൗസിന്റെ ഒരു സംഘം സീമ ഹൈദറിനെ ഓഡിഷൻ ചെയ്തതായാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. സിനിമയിൽ റോ ഏജന്‍റായാണ് സീമ അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍

also read :നിലപാടിലുറച്ച് സ്പീക്കർ എ എൻ ഷംസീർ; ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല

ഇന്ത്യയിലേക്ക് അനധികൃതമായി വന്ന സീമ ഐഎസ്ഐ ഏജന്‍റ് ആണെന്ന് സംശയിക്കപ്പെട്ടിരുന്നു. എന്നാൽ പങ്കാളിയുമൊത്ത് അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീമാ ഹൈദർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ദയാ ഹർജി നൽകി. സുപ്രീം കോടതി അഭിഭാഷകൻ എ പി സിംഗ് സമർപ്പിച്ച ഹർജി രാഷ്ട്രപതി സെക്രട്ടേറിയറ്റിൽ സ്വീകരിച്ചു. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന സച്ചിൻ മീണയുമായി (22) താൻ പ്രണയത്തിലാണെന്നും അവനോടൊപ്പം താമസിക്കാനാണ് നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയതെന്നും ഹർജിയിൽ സീമാ ഹൈദർ പറയുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തിൽ വച്ച് താൻ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും സീമ അവകാശപ്പെടുന്നു.

also read :ഡാറ്റ സംരക്ഷണ ബിൽ പണ ബില്ലാക്കുന്നു ; കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News