തന്റെ തൊഴിലാളികൾ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണം എന്ന പരാമർശം നടത്തി എയറിൽ കയറിയ എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്മണ്യന് രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര. തന്‍റെ ഭാര്യയെ താൻ വളരെയധികം സ്നേഹിക്കുന്നുവെന്നും അവരെ നോക്കിയിരിക്കാൻ ഇഷ്ടമാണെന്നുമായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.
സാധാരണ സമയത്തിലും അധികം ജോലി ചെയ്യാതെ വീട്ടില്‍ ഇരുന്ന് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എത്രനേരം നിങ്ങളുടെ ഭാര്യയെ തുറിച്ചുനോക്കാന്‍ കഴിയും? എന്ന എസ്എന്‍ സുബ്രഹ്മണ്യന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആൻഡ് മഹീന്ദ്ര. ജോലിയുടെ നിലവാരമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; ‘ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലിയെടുക്കണം’; എയറിലായി എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍, വ്യാപക വിമര്‍ശനം
സമയത്തിലും എത്ര നേരം ജോലി ചെയ്യുന്നുവെന്നും താൻ നോക്കാറില്ല. എത്ര മണിക്കൂർ ജോലി ചെയ്യുന്നുവെന്ന് നിങ്ങൾ എന്നോട് ചോദിക്കേണ്ടെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. സുഹൃത്തുക്കളെ ഉണ്ടാക്കാനല്ല താൻ എക്സ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നതെന്നും അത് മികച്ചൊരു ബിസിനസ് ടൂളാണെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിലൂടെ ലക്ഷക്കണക്കിനാളുകളുടെ പ്രതികരണം തനിക്ക് അറിയാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണം എന്ന പരാമര്‍ശത്തിൽ എല്‍ ആന്‍ഡ് ടി ചെയര്‍മാനെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. ഇതിനെതിരെ, ഇന്‍ഫോ എഡ്ജ് സ്ഥാപകന്‍ സഞ്ജീവ് ബിഖ്ചന്ദാനിയും രംഗത്തെത്തിയിരുന്നു. ല്‍ ആന്‍ഡ് ടി ചെയര്‍മാന്റെ അഭിപ്രായത്തിനെതിരെ ഓഗില്‍വി അഡ്വര്‍ടൈസിങ് എക്‌സിക്യൂട്ടീവ് ചെയര്‍മാൻ പിയൂഷ് പാണ്ഡെയും രംഗത്തെത്തി. തല്ലിക്കൊന്ന് വലിച്ചുകീറുന്ന രീതിയാണ് ഇതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here