അജ്ഞാത ആരാധകന്റെ സ്നേഹം; നന്ദി പറഞ്ഞ് പ്രിയ താരം സോനു സൂദ്

ബോളിവുഡ് നടന്‍ സോനു സൂദ് എല്ലാവർക്കും പ്രിയങ്കരൻ ആണ്. സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ കോവിഡ് മഹാമാരിയുടെ സമയത്ത് സോനു സൂദ് ഏറെ ശ്രദ്ധ നേടിയിരുന്നു. താര ജാഡകളില്ലാതെ മനുഷ്യരെ സഹായിക്കാൻ മുന്നിയിട്ടിറങ്ങിയ സോനുവിനെ ആരാധകർ എന്നും സ്നേഹം കൊണ്ട് പൊതിയാറുണ്ട്. ഇപ്പോഴിതാ സോനു സൂദിനോടുള്ള സ്നേഹം ഭക്ഷണത്തിന്റെ ബില്ല് കൊടുത്ത് പ്രകടിപ്പിച്ചിരിക്കുകയാണ് ഒരു ആരാധകൻ.

ALSO READ: ഗുണ കേവിൽ വീണവർ ആ സമയത്ത് മരിച്ചിട്ടുണ്ടാവില്ല, വെള്ളവും ഭക്ഷണവും കിട്ടാതെയായിരിക്കും അന്ത്യം: യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സ് പറയുന്നു

പേര് വെളിപ്പെടുത്താത്ത അജ്ഞാത ആരാധകന്‍ സോനുവിന് നൽകിയ സര്‍പ്രൈസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് ബില്ല് ആവശ്യപ്പെട്ട താരത്തിന് കിട്ടിയത് ആരാധകൻ എഴുതിയ കുറിപ്പാണ്. കുറിപ്പിന്റെ ചിത്രത്തിനൊപ്പം സോനു സൂദ് തന്നെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവച്ചത്.
‘ഈ രാജ്യത്തിനു വേണ്ടി ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി’ എന്നാണ് ആരാധകന്‍ കടലാസിൽ കുറിച്ചത്.

View this post on Instagram

A post shared by Sonu Sood (@sonu_sood)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News