അറബിക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു, അടുത്ത 5 ദിവസം വ്യാപകമായ മ‍ഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ അറബികടലിൽ രൂപപ്പെട്ട ചക്രവാതചുഴി  ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുന്ന ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിയും മിന്നലും  കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ട്. ജൂൺ 7 മുതൽ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News