അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അഞ്ചുദിവസം മഴ

അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി രൂപംകൊണ്ട ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. നാളെയോടെ ശക്തി കൂടിയ ന്യൂനമര്‍ദമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ചക്രവാദചുഴി ഒക്ടോബര്‍ 20 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Also Read: കൊല്ലത്ത് വൻ എംഡിഎംഎ വേട്ട; ബിഡിഎസ് വിദ്യാർത്ഥി പിടിയിൽ

ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായതോ ഇടത്തരമായതോ ആയ മഴയ്ക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നില്ല. ഉയര്‍ന്ന തിരമാല ജാഗ്രതയും കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Also Read: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News