ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുന്നു. ഗുജറാത്തിൽ മഴക്കെടുതിയിൽ മരണം 32 ആയി. സൗരാഷ്ട്ര,കച്ച് മേഖലകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നൽകി. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 4 ദിവസമായി തുടരുന്ന കനത്ത മഴയിൽ ഗുജറാത്തിൽ പ്രളയ സമാനമായ സാഹചര്യമാണ് നേരിടുന്നത്. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. 32000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
11 ജില്ലകളിൽ റെഡ് അലോട്ടും തുടരുകയയാണ്. കരസേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. അതേസമയം ഡാമുകളിലെ ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ ഉയർന്നതോടെ സമീപപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ദില്ലിയിലും യുപിയുടെ വിവിധയിടങ്ങളിലും പെയ്ത മഴയിൽ പ്രധാനറോഡുകളിളെല്ലാം വെള്ളക്കെട്ട് രൂക്ഷമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here