വീണ്ടും അട്ടിമറി ശ്രമം? ഉത്തരാഖണ്ഡിൽ റയിൽവേ ട്രാക്കിൽ നിന്നും എൽപിജി സിലിണ്ടർ കണ്ടെത്തി

LPG CYLINDER

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ റയിൽവേ ട്രാക്കിൽ നിന്നും എൽപിജി സിലിണ്ടർ കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇതുവഴി കടന്നുപോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സിലിണ്ടർ കണ്ടെത്തിയത്. തുടർന്ന് ലോക്കോപൈലറ്റ് ഇക്കാര്യം അധികൃതരെ അറിയിച്ചതോടെ വലിയ ദുരന്തമാണ് ഒഴിവായത്.

ALSO READ;  രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ

ഇന്ന് രാവിലെ 6 . 35 ന് ലന്ദൗരയ്ക്കും ധൻധേരയ്ക്കും ഇടയിലാണ് എൽപിജി സിലിണ്ടർ കണ്ടെത്തിയത്. കാലി സിലിണ്ടർ ആയിരുന്നു ഇത്.സംഭവത്തിൽ ലോക്കൽ പോലീസും ഗവണ്മെന്റ് റയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ; ഡൽഹിയിലെ ജിം ഉടമയെ വെടിവെച്ചുകൊന്ന കേസിലെ പ്രതി അറസ്റ്റിൽ

അടുത്തിടെയായി ട്രെയിനുകൾ ലക്ഷ്യം വെച്ച് ഇത്തരം നിരവധി അട്ടിമറി ശ്രമങ്ങൾ നടക്കുന്നുണ്ട്. ഓഗസ്റ്റ് 18 മുതൽ
രാജ്യത്ത് ആകമാനം ഇത്തരത്തിൽ പതിനെട്ട് ശ്രമങ്ങൾ നടന്നതായാണ് റയിൽവേ വ്യക്തമാക്കുന്നത്. ഇതിൽ കൂടുതലും എൽപിജി സിലിണ്ടർ ഉപയോഗിച്ച് അപകടം നടത്താനുള്ള ശ്രമങ്ങൾ ആയിരുന്നു.

ENGLISH SUMMARY: LPG CYLINDER FOUND ON RAILWAY TRACK IN ROORKEE UTTARAKHAND

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News