എൽ പി ജി ട്രക്ക് ജീവനക്കാർ സംസ്ഥാനവ്യാപകമായി നടത്താൻ നിശ്ചയിച്ച പണിമുടക്ക് പിൻവലിച്ചു

ദീർഘകാല കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് എൽ പി ജി ട്രക്ക് ജീവനക്കാർ ആഗസ്റ്റ് 20 ന് സംസ്ഥാന വ്യാപകമായി നടത്തുവാൻ നിശ്ചയിച്ച പണിമുടക്ക് പിൻവലിച്ചു. മാനേജ്മന്റ് പ്രതിനിധികൾ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ആഗസ്റ്റ് 14 ന് അഡീഷണൽ ലേബർ കമ്മീഷണർ കെ.ശ്രീലാലിന്റെ അധ്യക്ഷതയിൽ എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ കാര്യലയത്തിൽ ചേർന്ന യോഗത്തിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചത്. 5000 രൂപ ഇടക്കാല ആശ്വാസം എന്ന നിലയിൽ നൽകുന്നതിനും മറ്റു വിഷയങ്ങളിൽ ഓണത്തിന് ശേഷം തുടർചർച്ചകൾ നടത്തുവാനും തീരുമാനിച്ചു.

also read; ഇന്ത്യയെ ഏക മതരാഷ്ട്രത്തിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണ് നടക്കുന്നത്; വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News