നാണം കെട്ട തോല്‍വി…രാഹുലിനോട് പരസ്യമായി പൊട്ടിത്തെറിച്ച് ടീം ഉടമ; വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ ലഖ്നൗ നായകന്‍ കെ എല്‍ രാഹുലിനെ ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക ശകാരിക്കുന്ന വിഡിയോ വൈറല്‍. മത്സരശേഷം സ്റ്റേഡിയത്തില്‍ ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുമ്പില്‍ പരസ്യമായാണ് ഗോയങ്ക രാഹുലിനോടും കോച്ച് ജസ്റ്റിന്‍ ലാംഗറോടും അതൃപ്തി അറിയിക്കുന്നത്.

കൈകള്‍ കൊണ്ട് തനിക്കൊന്നും കേള്‍ക്കേണ്ടെന്ന രീതിയില്‍ ഗോയങ്ക ആംഗ്യം കാട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ തോല്‍വിയുടെ പേരില്‍ രാഹുലിനെ പരസ്യമായി അപമാനിച്ചതില്‍ ആരാധകരും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.
ഗോയങ്കക്ക് മുമ്പില്‍ രാഹുല്‍ നില്‍ക്കുന്നത് കണ്ടാല്‍ അപ്രൈസല്‍ ചര്‍ച്ചക്ക് ഇരിക്കുന്ന കോര്‍പറേറ്റ് ജീവനക്കാരനെ പോലെയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ആത്മാഭിമാനം ഉണ്ടെങ്കില്‍ രാഹുല്‍ ലഖ്നൗ വിട്ട് പോകണമെന്നും ആരാധകര്‍ പറഞ്ഞു.

Also Read: പൊള്ളുന്ന ചൂടത്ത് മനസും വയറും തണുപ്പിക്കും; അഞ്ച് മിനുട്ടിനുള്ളിലുണ്ടാക്കാം മധുരമൂറും ഷേക്ക്

ലഖ്നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 165 റണ്‍സ് ഹൈദരാബാദ് ബാറ്റര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് 9.4 ഓവറിലാണ് അടിച്ചെടുത്തത്. മത്സരശേഷം ഹൈദരാബാദ് ഓപ്പണര്‍മാരുടെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും അവിശ്വസനീയമായിരുന്നു അവരുടെ പ്രകടനമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News