ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്.രണ്ട് വിക്കറ്റിനാണ് പഞ്ചാബിൻ്റെ വിജയം. ബാറ്റിംഗ് നിരയിൽ ഒറ്റയാൾ പോരാട്ടം നയിച്ച ക്യാപ്റ്റൻ കെ.എൽ.രാഹുലാണ് ലഖ്നൗ ടീമിനെ തകർച്ചയിൽ നിന്നും കരകയറ്റിയത്. ടോസ് നഷ്ടമായി സ്വന്തം തട്ടകത്തിൽ ടോസ് നഷ്ടമായി സ്വന്തം തട്ടകത്തിൽ ബാറ്റിംഗിനയക്കപ്പെട്ട ലഖ്നൗ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. 56 പന്തുകളിൽ 74 റൺസ് നേടിയ രാഹുലിൻ്റെ ഇന്നിംഗ്സാണ് പൊരുതാനാവുന്ന സ്കോർ ലഖ്നൗവിന് സമ്മാനിച്ചത്. പതിനഞ്ചാം ഓവറിൽ 110-3 എന്ന നിലയിലായിരുന്ന ടീമിന് 49 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് നഷ്ടമായി. കെയ്ൽ മയേഴ്സ് ( 29 റൺസ്), ക്രുണാൽ പാണ്ഡ്യ (18), മാർകസ് സ്റ്റോയിനിസ് (15) എന്നിവരാണ് ലഖ്നൗ നിരയിൽ രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാൻമാർ.
പഞ്ചാബിന് വേണ്ടി നായകൻ സാം കറൻ അവസാന ഓവറിൽ രണ്ട് വിക്കറ്റുകൾ ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ നേടി. അവസാന ഓവറിൽ താരം രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. കഗിസോ റബാഡ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതും ലഖ്നൗവിന് വൻ സ്കോർ നേടുന്നതിന് തടസമായി.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 19.3 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി ലക്ഷ്യം മറികടക്കുകയായിരുന്നു. കഴിഞ്ഞുള്ളു.41 പന്തിൽ 57 റൺസ് നേടിയ സിക്കന്ദർ റാസയാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. മാറ്റ് ഷോട്ട് 24 റൺസും ഹർപ്രീത് 22 റൺസും നേടിയതാണ് പഞ്ചാബ് വിജയത്തിൽ നിർണ്ണായകമായ പ്രകടനങ്ങൾ. ലഖ്നൗവിന് വേണ്ടി യുവീന്ദർ സിംഗ്, രവി ബിഷ്ണോയി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 23 റൺസിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു.വിരാട് കോഹ്‌ലിയാണ് ബംഗളൂരുവിൻ്റെ ടോപ്പ് സ്കോറർ. 34 പന്തിൽനിന്ന് 50 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദില്ലിക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടാനെ കഴിഞ്ഞുള്ളു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here