“എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി രൂപ അനുവദിച്ചു”: മന്ത്രി വി ശിവൻകുട്ടി

വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷാഭവൻ വികസിപ്പിച്ചെടുത്ത പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികൾക്ക് 10.46 കൂടി രൂപ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.

Also Read; ഇന്ത്യയിൽ സാമ്പത്തിക അസമത്വം രൂക്ഷം; വളര്‍ച്ച നിരക്കില്‍ ഇടിവുണ്ടാകുമെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്

തിരുവനന്തപുരം ജില്ലയിൽ 48 ലക്ഷം രൂപയും, കൊല്ലം ജില്ലയിൽ 68.19 ലക്ഷം രൂപയും, പത്തനംതിട്ട ജില്ലയിൽ 17.38 ലക്ഷം രൂപയും, ആലപ്പുഴ ജില്ലയിൽ 33.2 ലക്ഷം രൂപയും, കോട്ടയം ജില്ലയിൽ 51.1ലക്ഷം രൂപയും, ഇടുക്കി ജില്ലയിൽ 20.33ലക്ഷം രൂപയും, എറണാകുളം ജില്ലയിൽ 66.88 ലക്ഷം രൂപയും, തൃശ്ശൂർ ജില്ലയിൽ 81.96 ലക്ഷം രൂപയും, പാലക്കാട് ജില്ലയിൽ 92.6 ലക്ഷം രൂപയും, മലപ്പുറം ജില്ലയിൽ.2.08 കോടി രൂപയും, കോഴിക്കോട് ജില്ലയിൽ 1.25 കോടി രൂപയും, വയനാട് ജില്ലയിൽ 35.6 ലക്ഷം രൂപയും, കണ്ണൂർ ജില്ലയിൽ 1.38 കോടി രൂപയും, കാസർകോട് ജില്ലയിൽ 58.8 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുക.

Also Read; ‘മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല’; തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുന്റെ അമ്മ 

പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തി വരാത്ത വിദ്യാർഥികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഇനിയും സമയം അനുവദിക്കും. അനുവദിച്ച സമയത്ത് വിവരങ്ങൾ പോർട്ടലിൽ സ്കൂൾ അധികൃതർ രേഖപ്പെടുത്തി സമർപ്പിക്കുന്ന മുറയ്ക്ക് ബാക്കി തുകയും വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News