എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്മണ്യൻ ആണ് ഇപ്പോൾ എയറിലായിരിക്കുന്നത്. ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണം എന്ന പരാമര്‍ശം ആണ് അദ്ദേഹത്തിന് വിനയായത്. ഇന്‍ഫോ എഡ്ജ് സ്ഥാപകന്‍ സഞ്ജീവ് ബിഖ്ചന്ദാനി അദ്ദേഹത്തിനെതിരെ രംഗത്തെത്തി.
ജീവനക്കാരെ ‘പ്രചോദിപ്പിക്കാന്‍’ ഉദ്ദേശിച്ചുള്ളതാണെങ്കിലും, അത് പതിവായി ചെയ്യാവുന്ന ജോലി രീതിയാണെന്ന് കരുതുന്നില്ലെന്ന് ബിഖ്ചന്ദാനി പറഞ്ഞു. ‘ഒരു ദിവസം 12 മണിക്കൂര്‍ വീതമുള്ള ഏഴ് ദിവസത്തെ ജോലി, പ്രതിസന്ധിഘട്ടത്തിലോ സമയപരിധി നിറവേറ്റാനോ ഒന്നോ രണ്ടോ ആഴ്ച ചെയ്യാന്‍ കഴിയും. പക്ഷേ അത് പതിവായി ചെയ്യാനാകുമെന്ന് കരുതുന്നില്ല- ബിഖ്ചന്ദാനി പറഞ്ഞു. എല്‍ ആന്‍ഡ് ടി ചെയര്‍മാന്റെ അഭിപ്രായത്തിനെതിരെ ഓഗില്‍വി അഡ്വര്‍ടൈസിങ് എക്‌സിക്യൂട്ടീവ് ചെയര്‍മാൻ പിയൂഷ് പാണ്ഡെയും രംഗത്തെത്തി. തല്ലിക്കൊന്ന് വലിച്ചുകീറുന്ന രീതിയാണ് ഇതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
Read Also: പോര്‍ട്ടലിന് രണ്ടാം ദിനവും സാങ്കേതിക തകരാര്‍; ജിഎസ്‌ടി റിട്ടേണ്‍ ഫയലിങ് സമയം നീട്ടാന്‍ സാധ്യത
ശനിയാഴ്ചകളില്‍ നിര്‍ബന്ധിത ജോലി ചെയ്യേണ്ടതിനെക്കുറിച്ചുള്ള ജീവനക്കാരന്റെ ചോദ്യത്തിന് മറുപടിയായാണ് സുബ്രഹ്മണ്യനെ വിവാദത്തിലെത്തിച്ചത്. ‘സത്യം പറഞ്ഞാല്‍, ഞായറാഴ്ചകളില്‍ നിങ്ങളെ ജോലി ചെയ്യിപ്പിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. ഞായറാഴ്ചകളില്‍ നിങ്ങളെ ജോലി ചെയ്യിപ്പിക്കാന്‍ കഴിയുമെങ്കില്‍, ഞാന്‍ കൂടുതല്‍ സന്തോഷിക്കും. കാരണം ഞാന്‍ ഞായറാഴ്ചകളിലും ജോലി ചെയ്യും. വീട്ടില്‍ ഇരുന്ന് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എത്രനേരം നിങ്ങളുടെ ഭാര്യയെ തുറിച്ചുനോക്കാന്‍ കഴിയും? പോകൂ, ഓഫീസില്‍ പോയി ജോലി ആരംഭിക്കൂ- അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here