കാമുകിയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; ലെഫ്റ്റനന്‍റ് കേണല്‍ അറസ്റ്റില്‍

നേപ്പാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ലെഫ്റ്റനന്‍റ് കേണല്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ജോലി ചെയ്തിരുന്ന ലെഫ്റ്റനന്‍റ് കേണല്‍ രാമേന്ദു ഉപാധ്യായ് ആണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ ബാര്‍ ഡാന്‍സറായിരുന്ന ശ്രേയ ശര്‍മയാണ് കൊല്ലപ്പെട്ടത്. സിർവാൾഗഢ് പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലെഫ്റ്റനന്‍റ് കേണലിനെ അറസ്റ്റ് ചെയ്തത്. ലെഫ്റ്റനന്‍റ് കേണലും യുവതിയും തമ്മിൽ വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും യുവതി വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയതോടെയാണ് കൊലപാതകമെന്നും രാമേന്ദു ഉപാധ്യായയെ ചോദ്യംചെയ്ത ശേഷം പൊലീസ് വിശദീകരിച്ചു.

also read :മൂന്നാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു

ശനിയാഴ്ച രാത്രി രാജ്പൂർ റോഡിലെ ക്ലബ്ബിൽ വെച്ച് ഉപാധ്യായ ശ്രേയക്കൊപ്പം മദ്യപിച്ചു. ഒരു ലോങ് ഡ്രൈവിന് പോകാമെന്ന് ഉപാധ്യായ യുവതിയോട് പറഞ്ഞു. വിജനമായ താനോ റോഡിൽ എത്തിയപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്ത് ലെഫ്റ്റനന്‍റ് കേണല്‍ യുവതിയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം . മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് ലെഫ്റ്റനന്‍റ് കേണല്‍ സ്ഥലംവിടുകയും ചെയ്തു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ പിടികൂടി. പണ്ഡിറ്റ് വാരി പ്രേം നഗറിലെ വീട്ടില്‍ വെച്ചാണ് പൊലീസ് ലെഫ്റ്റനന്‍റ് കേണലിനെ അറസ്റ്റ് ചെയ്തത്.

also read :സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ഡാൻസ് ബാറിൽ വച്ചാണ് വിവാഹിതനായ 42കാരനായ ലെഫ്റ്റനന്‍റ് കേണല്‍ 25കാരിയായ ശ്രേയ ശര്‍മയെ കണ്ടുമുട്ടിയത്. മൂന്ന് വര്‍ഷമായി ഇരുവരും വിവാഹേതര ബന്ധത്തിലായിരുന്നു. ഡെറാഡൂണില്‍ നിയമനം ലഭിച്ചതോടെ ലെഫ്റ്റനന്‍റ് കേണല്‍ ശ്രേയയെ ഡെറാഡൂണിലേക്ക് കൊണ്ടുവന്ന് അവിടെ വാടകയ്ക്ക് ഫ്ലാറ്റ് എടുത്തുനല്‍കി താമസിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News