വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം വിജയിച്ചത് നിങ്ങളുടെ ട്രക്കുകളും ഡ്രൈവര്‍മാരും ഞങ്ങളെ സഹായിച്ചതുകൊണ്ട്; ദൗത്യസേനാ തലവന്‍ ലഫ്റ്റനന്റ് കേണല്‍ ഋഷി രാജലക്ഷ്മി

വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഓപ്പറേറ്റര്‍മാര്‍ വഹിച്ച പങ്ക് അനുസ്മരിച്ച് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് കേണല്‍ ഋഷി രാജലക്ഷ്മി. ദൗത്യസേനാ തലവന് കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് കോവളം സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ വിജയകരമായ രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രധാനപങ്കും നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ദുരന്തമേഖലയില്‍ നിങ്ങളുടെ ട്രക്കുകളും ഡ്രൈവര്‍മാരുമാണ് ഞങ്ങളെ അണിനിരത്തിയിട്ടുള്ളത്.

ALSO READ: ‘അങ്ങിനെ സവര്‍ക്കര്‍ജിയും ഡോക്ടര്‍ജിയും കൂടി ബ്രിട്ടന്റെ കുത്തിനുപിടിച്ച് സ്വാതന്ത്ര്യം നേടിത്തന്നു’; ജനം ടിവി വിവാദ പോസ്റ്ററിനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്

നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ക്ക് അവിടെ എത്താനായത്. ദുരന്തമേഖലയില്‍ സൈന്യം സ്വീകരിക്കുന്ന ഒരു പ്രവര്‍ത്തന രീതിയുണ്ട്. അതിനപ്പുറം അവിടെ ആരും പ്രവര്‍ത്തിച്ചിട്ടില്ല. ആ രീതിയിലുള്ളൊരു സഹകരണം ലഭിച്ചതു കൊണ്ടാണ് വിജയകരമായൊരു ഓപ്പറേഷന്‍ അവിടെ സാധ്യമായത്.- ദുരന്തമേഖലയില്‍ കൈമെയ് മറന്നു പ്രവര്‍ത്തിച്ച ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഡ്രൈവര്‍മാരോടായി കേണല്‍ ഋഷി രാജലക്ഷ്മി പറഞ്ഞു. ദുരന്തമേഖലയിലെ തകര്‍ന്ന റോഡുകളിലൂടെയും വലിയ പാറക്കല്ലുകള്‍ക്കിടയിലൂടെയും സ്വന്തം ജീവന്‍പോലും അവഗണിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഡ്രൈവര്‍മാരെക്കുറിച്ചും അവരുടെ വാഹനങ്ങളെക്കുറിച്ചും നേരത്തെ തന്നെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News