സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്

സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് ലഖ്‌നൗ കോടതി. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹരജിയിലാണ് ലഖ്‌നൗ സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്. ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിൽ വെച്ച് രാഹുൽ ഗാന്ധി സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് നൃപേന്ദ്ര പാണ്ഡേയുടെ ആരോപണം.

ALSO READ: രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ജൂണിൽ ഇതേ ഹർജി തന്നെ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് അംബ്രീഷ് കുമാർ ശ്രീവാസ്തവ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് വീണ്ടും നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹരജിയിലാണ് ലഖ്‌നൗ ജില്ലാ സെഷൻസ് ജഡ്ജി അശ്വിനി കുമാർ ത്രിപാഠി ഇപ്പോൾ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. സവർക്കർ ഗാന്ധിയനാണെന്നും അദ്ദേഹത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് രാഹുൽ ഗാന്ധി നടത്തിയതെന്നുമാണ് നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്. അതേസമയം, കേസ് നവംബർ ഒന്നിന് കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News