ഐപിഎല്ലില്‍ ആദ്യ ജയവുമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌; മൂന്ന് വിക്കറ്റുമായി മായങ്ക് യാദവ്

ഐപിഎല്ലില്‍ ആദ്യ ജയവുമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 21 റണ്‍സിന്റെ വിജയമാണ് സൂപ്പര്‍ ജയന്റ്‌സ്‌ നേടിയത്. പഞ്ചാബ് 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ലക്‌നൗവിന് ക്വിന്റണ്‍ ഡി കോക്ക്, നിക്കോളാസ് പുരാന്‍ , ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ നേടിയത്. മായങ്ക് യാദവ് മൂന്ന് വിക്കറ്റെടുത്തു. ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 50 പന്തില്‍ 70 റൺസ് എടുത്തു.

ALSO READ:മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായി ലഭിച്ച പരാതികളിൽ സൈബർസെൽ മുഖാന്തിരം നടപടി

ഒന്നാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോ ധവാന്‍ എന്നിവർ ചേർന്ന് 102 റണ്‍സ് നേടി. എന്നാല്‍ മായങ്ക് ബോളിങ്ങിന് എത്തിയതോടെ ബെയര്‍സ്‌റ്റോ പുറത്തായി. മണിക്കൂറില്‍ 155.08 കിലോ മീറ്റര്‍ വേഗത്തില്‍ മായങ്ക് പന്തെറിഞ്ഞു. 17-ാം ഓവറില്‍ ധവാനും സാം കറനും മുഹ്‌സിന്‍ ഖാനും പുറത്ത്ആയി.മുഹ്‌സിന്‍ ഖാന്‍ രണ്ട് വിക്കറ്റെടുത്തു. ലിയാം ലിവിംഗ്സ്റ്റണ്‍,ശശാങ്ക് സിംഗ് എന്നിവര്‍ പുറത്താവാതെ നിന്നു. ക്രുനാലിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു.

ALSO READ:ആധാർ കാർഡ് സൗജന്യമായി പുതുക്കാം; സമയപരിധി നീട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News