ഐപിഎൽ: ഇന്ന് ലഖ്നൗ x ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലിൽ ഇന്ന് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഹൈദരാബാദ് സൺ റൈസേഴ്‌സിനെ നേരിടും. വെള്ളിയാഴ്ച വൈകിട്ട് 7:30ന് ലഖ്നൗവിന്റെ തട്ടകത്തിലാണ് മത്സരം. രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയും ഉൾപ്പെടെ രണ്ടു പോയിന്റോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ലഖ്നൗ. ആദ്യ മത്സരത്തിൽ രാജസ്ഥാനോട് തകർന്നടിഞ്ഞ ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. അന്താരാഷ്ട്ര മത്സരങ്ങളിലെ തിരക്കു കാരണം ആദ്യ കളി നഷ്ടമായ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം തിരിച്ചെത്തിയത് ഹൈദരാബാദിന് ആത്മവിശ്വാസം പകരും.

കെഎല്‍ രാഹുലിന്റെ ലഖ്‌നൗ ഹോം മാച്ചില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നേടിയ തകര്‍പ്പന്‍ ജയത്തോടെയാണ് ഈ സീസൺ തുടങ്ങിയത്. പക്ഷെ ചെപ്പോക്കിലെ രണ്ടാമങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് ലഖ്നൗ പരാജയപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News