ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി ലക്കി ഭാസ്‌ക്കര്‍; ആദ്യ ദിനം വമ്പൻ കളക്ഷൻ

ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. 12 കോടി 70 ലക്ഷത്തിന് മുകളിലാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ. കേരളത്തിൽ 2 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായി റിപ്പോർട്ട്.

ചിത്രം കേരളത്തിൽ ആദ്യദിനം 175 സ്‌ക്രീനുകാളിലാണ് പ്രദർശനത്തിന് എത്തിയത്. എന്നാൽ രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തി. വേഫെറർ ഫിലിംസാണ് കേരളത്തിലും ഗൾഫിലും സിനിമ പ്രദർശനത്തിന് എത്തിച്ചത്. നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. രണ്ടാം ദിനവും വലിയ പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം മുന്നേറുന്നത്.

Also read:ഫഫയോ ഡോണ്‍ ലീയോ? സോഷ്യല്‍ മീഡിയയില്‍ എമ്പുരാന്റെ പോസ്റ്ററില്‍ വമ്പന്‍ ചര്‍ച്ച

ചിത്രത്തിന്റെ പ്രമേയം 1992 ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration