ഇടവേളക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങി ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ ഒക്ടോബർ 31ന് തിയേറ്ററുകളിൽ

Lucky Bhaskar

ഒരു വർഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം ലക്കി ഭാസ്കർ തീയേറ്ററുകളിലെത്തുകയാണ്. ദീപാവലി റിലീസായെത്തുന്ന ഈ ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ റിലീസായി.

ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ആഗോള തലത്തിൽ വമ്പൻ റിലീസിനാണ് തയ്യാറെടുക്കുന്നത്. കേരളത്തിൽ ദുൽഖർ സൽമാന്റെ തന്നെ വേഫെറർ ഫിലിംസാണ് സിനിമ വിതരണം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു.

Also Read: വിദേശത്ത് രജനികാന്തിന്റെ വേട്ടയ്യന്റെ കളക്ഷൻ

ഒരു പീരീഡ് ഡ്രാമ ത്രില്ലറായ ലക്കി ഭാസ്കർ യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്നു. 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കറിന്റെ രചന സംവിധാനം വെങ്കി അറ്റ്ലൂരിയാണ്.

Also Read: ‘ആ ചിത്രം കണ്ടത് മുതലാണ് താൻ ഐശ്വര്യയുടെ ആരാധകനായത്’; വെളിപ്പെടുത്തി ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി

സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഭാസ്കർ എന്ന സാധാരണക്കാരന്റെ ജീവിതത്തിൽ നടക്കുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി. കലാസംവിധാനം ബംഗ്ലാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News