ആഗോള റിലീസിനൊരുങ്ങി ലക്കി ഭാസ്‌കര്‍; മുംബൈ പശ്ചാത്തലത്തില്‍ ദുല്‍ഖര്‍ ചിത്രം!

നാലു ഭാഷകളിലായി ആഗോള റിലീസിനൊരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ലക്കി ഭാസ്‌കര്‍ എന്ന ചിത്രം. വിനായക ചതുര്‍ത്ഥി ദിനം പ്രമാണിച്ചാണ് പുത്തന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, നായികയായ മീനാക്ഷി ചൗധരി എന്നിവരും ഇവരുടെ കഥാപാത്രങ്ങളുടെ മകനായെത്തുന്ന കുട്ടിയുമുള്‍പ്പെടുന്ന ഒരു ഫാമിലി പോസ്റ്ററാണ് ഇത്തവണ റിലീസ് ചെയ്തിരിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. 2024 ഒക്ടോബര്‍ 31- ന് ചിത്രം ആഗോള റിലീസായെത്തും. ദീപാവലി റിലീസായി തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്‌കര്‍ പ്രദര്‍ശനത്തിനെത്തുക. ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സിതാര എന്റെര്‍റ്റൈന്മെന്റ്സാണ്.

ALSO READ: ഗൗരവക്കാരുടെ ക്ലാസിക് ചിരി… മെഗാസ്റ്റാറിന് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി

1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയില്‍ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടുന്നത്. ഹൈദരാബാദില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം, പ്രശസ്ത പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാന്റെ നേതൃത്വത്തില്‍ ഒരുക്കിയ വമ്പന്‍ സൈറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ലക്കി ഭാസ്‌കര്‍ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

ALSO READ: നാട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽനിന്ന് വീണ് നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാര്‍ഡ് ജേതാവ് ജി വി പ്രകാശ് കുമാര്‍, ഛായാഗ്രഹണം- നിമിഷ് രവി, എഡിറ്റിംഗ് നവീന്‍ നൂലി. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസാണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News