അറ്റ്ലാന്‍റിക്കിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനം ആകാശച്ചുഴിയിൽ പെട്ടു; 11 യാത്രക്കാർക്ക് പരിക്ക്

air luftansa

ബ്യൂനസ് അയേഴ്സിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്താൻസ വിമാനം അറ്റ്ലാന്‍റിക്കിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടെ ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു. പതിനൊന്നു യാത്രക്കാർക്കാണ് പരിക്കേറ്റതെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ വിമാനം ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതിന് ശേഷം പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകി. അഞ്ച് യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കും നിസാര പരിക്കേറ്റതായി ലുഫ്താൻസ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ALSO READ; ട്രംപ് ടിക് ടോക്കിന്റെ രക്ഷകനാകുമോ? പ്ലാറ്റ്ഫോമിനേർപ്പെടുത്തിയ വിലക്ക് നീങ്ങാൻ സാധ്യതയെന്ന് റിപ്പോർട്ട്

എന്നാൽ, വിമാനത്തിന്റെ സുരക്ഷക്ക് ഒരു സമയത്തും അപകടമുണ്ടായിരുന്നില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. ലുഫ്ത്താൻസയുടെ ബോയിങ് 747-8 വിമാനത്തിൽ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആകാശച്ചുഴികൾ പൊതുവേ അപകടകാരികൾ അല്ലെങ്കിലും ചില സാഹചര്യങ്ങളിൽ യാത്രക്കാരുടെ മരണത്തിന് വരെ കാരണമാകാറുണ്ട്.

മേയ് മാസത്തിൽ മ്യാൻമറിന് മുകളിലൂടെ പറക്കുകയായിരുന്ന സിംഗപ്പൂർ എയർലൈൻസ് യാത്രാവിമാനം ആകാശച്ചുഴിയിൽ പതിച്ച് യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

NEWS SUMMERY: Lufthansa flight from Buenos Aires to Frankfurt hits turbulence and injures passengers as it travels over the Atlantic

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News