ഏഴു പതിറ്റാണ്ടിന് ശേഷം ഒരു തിരിച്ചുവരവ്; തട്ടിക്കൊണ്ടുപോകലിന് ഇരയായ അനിയന്‍ തിരികെയെത്തിയ സന്തോഷത്തില്‍ സഹോദരന്‍

ആറു വയസുപ്രായമുള്ളപ്പോഴാണ് ലൂയിസ് അര്‍മാന്‍ഡോ ആല്‍ബിനോയെ കാലിഫോര്‍ണിയയില്‍ നിന്നും
കാണാതായത്. ഒടുവില്‍ 70 വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസിന്റെ ഈസ്റ്റ് കോസ്റ്റില്‍ നിന്നും ജീവനോടെ തന്റെ സഹോദരനെ കണ്ടെത്തിയ സന്തോഷത്തിലാണ് റോജര്‍. പത്തുവയസുകാരനായ റോജറിനൊപ്പം കളിച്ചുകൊണ്ടിരിക്കെയോണ് ലൂയിസിനെ മിഠായി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയത്. കൃത്യമായി പറഞ്ഞാല്‍ 1951 ഫെബ്രുവരി 21ന്.

ALSO READ:  ‘എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍’; മധുവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

പതിറ്റാണ്ടുകളോളം ലൂയിസിനെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. എല്ലാം നിഗൂഡമായി തുടരുന്നതിനിടയില്‍ അവസാനം ഡിഎന്‍എ ടെസ്റ്റിലൂടെയും ലൂയിസിന്റെ കുടുംബത്തിന്റെ ആത്മാര്‍ത്ഥമായ ശ്രമത്തിലൂടെയും സ്വന്തം കുടുംബത്തിലേക്ക് അദ്ദേഹത്തിന് തിരിച്ചെത്താന്‍ കഴിഞ്ഞിരിക്കുകയാണ്.

ലൂയിസിന്റെ ബന്ധുവായ അലിഡ അലിക്വിന്‍ തന്റെ അങ്കിളിനെ കണ്ടത്താന്‍ തുനിഞ്ഞിറങ്ങി. ഡിഎന്‍എ പരിശോധന, ന്യൂസ് പേപ്പര്‍ ക്ലിപ്പിംഗ്‌സ്, ഒപ്പം ഓക്ക്‌ലെന്റ് പൊലീസ്, എഫ്ബിഐ എന്നിവയുടെ സഹായത്തിനൊപ്പം ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലൂയിസിനെ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന ലൂയിസ് മറൈന്‍ കോര്‍പ്‌സിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ALSO READ: ക്ഷേത്രത്തിലെ സന്ധ്യാപ്രാര്‍ഥനയില്‍ ‘സദ്ഗുരുവേ’ എന്ന വാക്ക് ഉപയോഗിക്കരുത്; സ്ത്രീകള്‍ക്ക് ആര്‍എസ്എസ് ഭീഷണി

79ാം വയസില്‍ തന്റെ സഹോദരനും കുടുംബത്തിനുമൊപ്പം കൂടിച്ചേരാനുള്ള ഭാഗ്യം ലൂയിസിന് ലഭിച്ചെങ്കിലും, തന്റെ കൂടപ്പിറപ്പായ റോജര്‍ കാന്‍സര്‍ മൂലം കഴിഞ്ഞമാസം മരിച്ച സങ്കടത്തിലാണ് അദ്ദേഹമിപ്പോള്‍.

കാലങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ ഇരുവരും നീണ്ടനേരമാണ് ആലിംഗനം ചെയ്തതെന്നും പിന്നീട് അവര്‍ നീണ്ട സംഭാഷണത്തില്‍ ഏര്‍പ്പെട്ടെന്നും അലിഡ ഓര്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News