ഇനിയില്ല ഉറുഗ്വൻ ജേഴ്സിയിൽ ലൂയി സുവാരസ്; രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ‘എൽ പിസ്റ്റലേറൊ’

നീണ്ട 17 വർഷത്തെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ച് ഉറുഗ്വയ്ൻ ഇതിഹാസ താരം ലൂയി സുവാരസ്. 142 മത്സരങ്ങളിൽ ആണ് ഉറുഗ്വായുടെ നീലക്കുപ്പായത്തിൽ താരം കളത്തിലിറങ്ങിയത്. വെള്ളിയാഴ്ച പരാഗ്വെക്കെതിരായ ലോകകപ്പ് യോഗ്യത മത്സരം തന്റെ അവസാനത്തേതായിരുക്കുമെന്ന് സുവാരസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 37കാരനായ സുവാരസ് കരിയറിൽ ഇതുവരെ രാജ്യത്തിനായി 69 ഗോളുകൾ ആണ് നേടിയത്. ഉറുഗ്വായുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടവും സുവാരസിന്റെ പേരിൽ തന്നെ ആണ്.

ALSO READ : പാകിസ്ഥാന് നാണക്കേട്, ടെസ്റ്റിൽ പുതു ചരിത്രം കുറിച്ച് ബംഗ്ലാ കടുവകൾ.

2007ലാണ് സുവാരസ് ഉറുഗ്വയ് ജഴ്സിയിൽ ആദ്യമായി ഇറങ്ങുന്നത്. തുടർന്ന് ഇക്കാലമത്രയും ടീമിന്റെ മുന്നേറ്റ നിരയിലെ നിർണായക സാന്നിധ്യമായിരുന്നു ‘ദി പിസ്റ്റൾ’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന സുവാരസ്. 2010 ലോകകപ്പിൽ ഉറുഗ്വയ്‌ സെമി ഫൈനലിൽ എത്തിയപ്പോഴും, തൊട്ടടുത്ത വർഷം കോപ്പ അമേരിക്ക ജേതാക്കളായപ്പോഴും ടീമിന്റെ നിർണായക സാന്നിധ്യമായി മാറാൻ സുവാരസിന് സാധിച്ചു. ഇതിൽ 2010 ലോകകപ്പ്, സുവാരസിനെ സംബന്ധിച്ച് ഒരേ സമയം വില്ലനായും, നായകനായും വാഴ്ത്തപ്പെട്ട ഒരു ടൂര്ണമെന്റായിരുന്നു. 2010 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ, അവസാന നിമിഷം ഘാനയുടെ ഡൊമിനിക് അദിയ്യയുടെ ഷോട്ട് കൈ കൊണ്ട് തടുത്തിട്ട് ഉറുഗ്വയുടെ കയ്യിൽ നിന്നും വഴുതിപ്പോകുമായിരുന്ന മത്സരം പിടിച്ചു നിർത്തിയത് സുവാരസ് ആയിരുന്നു. അതോടെ മത്സരത്തിൽ നിന്നും സുവാരസ് ചുവപ്പ് കാർഡ് കണ്ട് പോയി. എന്നാൽ ലഭിച്ച പെനാൽറ്റി വലയിലെത്തിക്കാൻ ഘാനയുടെ അസമോവ ഗ്യാനിനു സാധിച്ചില്ല. തുടർന്നായിരുന്നു ഉറുഗ്വയ് സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. ലോകകപ്പ് ചരിത്രത്തിൽ എന്നും ഓർത്തുവെക്കപ്പെടുന്ന ഒരു നിമിഷമാണ് സുവാരസിന്റെ ആ ഫൗൾ.

ALSO READ: ഐപിഎല്ലിലെ ‘റോൾസ് റോയ്‌സ്’: കന്നിയങ്കത്തിലെ മിന്നും പ്രകടനത്തിൽ മായങ്ക് യാദവിനെ വാനോളം പുകഴ്ത്തി ജോണ്ടി റോഡ്‌സ്

‘ പരിക്കുകൾ കാരണമോ എന്നെ ഒഴിവാക്കിയത് കാരണമോ വിരമിക്കേണ്ടി വന്നില്ലെന്നത് എനിക്ക് വളരെയധികം ആശ്വാസം നൽകുന്നു. ഈ വിരമിക്കൽ ഏറെ മാത്രം തീരുമാനമാണ്. ഇത് വളരെയധികം പ്രയാസമേറിയ തീരുമാനവുമാണ്. എന്നാൽ, അവസാന മത്സരം വരെ ഞാൻ എന്നാൽ കഴിയുന്നതെല്ലാം നൽകി. എന്നിലെ ആ തീ അണഞ്ഞിട്ടില്ല എന്നത് എനിക്ക് ഒരുപാട് മനസ്സമാധാനം നൽകുന്നതാണ്’ -സുവാരസ് പറഞ്ഞു. നിലവിൽ ​അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർക്കൊപ്പം അമേരിക്കൻ മേജർ ലീഗിലെ ഇന്റർ മയാമിക്കൊപ്പം ആണ് കളിക്കുന്നത്. ഇന്റർ മയാമി തന്നെയാണ് തന്റെ അവസാന ക്ലബ്ബെന്ന് സുവാരസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here