ലുലു ഫാഷന്‍ വീക്കിന് തലസ്ഥാനത്ത് നാളെ തുടക്കമാകും

രാജ്യത്തെ ഏറ്റവും വലിയ ഫാഷന്‍ ഷോകളിലൊന്നായ ലുലു ഫാഷന്‍ വീക്കിന് തലസ്ഥാനത്ത് നാളെ തുടക്കമാകും. ലുലു ഫാഷന്‍ വീക്കിന്‍റെ രണ്ടാമത്തെ എഡീഷനാണ് തിരുവനന്തപുരം ലുലു മാളിൽ നടക്കുന്നത്. അ‍ഞ്ച് ദിവസം നീളുന്ന ഫാഷന്‍ മാമാങ്കത്തില്‍ പ്രമുഖ ബ്രാന്‍ഡുകള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, മുന്‍നിര സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ അണിനിരക്കും.

Also read:കോണ്‍ഗ്രസ് നേതാവിനെതിരെ ഫേസ്ബുക്കില്‍ അസഭ്യ പരാമര്‍ശവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍

നാളെ വൈകുന്നേരം ആറ് മണിക്ക് ലുലു മാളില്‍ നടക്കുന്ന ചടങ്ങിൽ മിസ് ഗ്രാന്‍ഡ് ഇന്ത്യ പ്രാച്ചി നാഗ്പാല്‍ ഫാഷൻ വീക്ക് ഉദ്ഘാടനം ചെയ്ത് റാംപിലെത്തും. ആഗോള ഫാഷന്‍ ട്രെന്‍ഡുകളെ അണിനിരത്തുന്ന മുപ്പതിലധികം ഷോകളാണ് ഇതിൻ്റെ ഭാഗമായി നടക്കുക. അറുപത് വയസ് പിന്നിട്ടവരെ അണിനിരത്തുന്ന സീനിയര്‍ മോഡല്‍ ഫാഷന്‍ ഷോയും, ഫാഷന്‍ ഇന്‍ഫ്ലുവന്‍സര്‍ ടോക് ഷോയും ഫാഷന്‍ വീക്കിനോടനുബന്ധിച്ച് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News