തലസ്ഥാനത്ത് ലുലു ഫാഷൻ വീക്കിന് തുടക്കം; മിസ് ഗ്രാന്‍ഡ് ഇന്ത്യ പ്രാച്ചി നാഗ്പാല്‍ ഉദ്‌ഘാടനം ചെയ്‌തു

തലസ്ഥാനത്ത് ലുലു ഫാഷന്‍ വീക്ക് രണ്ടാം സീസണ് തുടക്കമായി. മിസ് ഗ്രാന്‍ഡ് ഇന്ത്യ പ്രാച്ചി നാഗ്പാല്‍, റാംപില്‍ ചുവടുവെച്ച് ഫാഷന്‍ വീക്ക് ഉദ്ഘാടനം ചെയ്തു. ആദ്യ ദിനം തന്നെ അഞ്ച് ഫാഷൻ ഷോകളിലായി രാജ്യത്തെ പ്രമുഖ മോഡലുകൾ റാംപിലെത്തി. മിസ് ഗ്രാന്‍ഡ് ഇന്ത്യ പ്രാച്ചി നാഗ്പാല്‍ കിരീടധാരണ വേഷത്തില്‍ റാംപില്‍ ചുവടുവെച്ചതോടെ ലുലു ഫാഷന്‍ വീക്ക് രണ്ടാം എഡീഷന് തിരുവനന്തപുരം ലുലു മാളില്‍ തുടക്കമായി.

Also Read: കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഉജ്വല വിജയം

ആദ്യ ദിനം അഞ്ച് ഫാഷൻ ഷോകളിലായി രാജ്യത്തെ പ്രമുഖ മോഡലുകൾ റാംപിലെത്തി. സിനിമ താരങ്ങളായ രാഹുല്‍ മാധവ്, ദേവനന്ദ, രമ്യ പണിക്കര്‍, നിരഞ്ജൻ രാജു, അനൂപ് കൃഷ്ണന്‍ എന്നിവരും എത്തിയതോടെ ആദ്യ ദിനം തന്നെ ലുലു ഫാഷന്‍ വീക്ക് റാംപില്‍ താരത്തിളക്കമായി. നാളെ അറുപത് വയസ്സിന് മുകളിലുള്ളവരുടെ സ്പെഷ്യല്‍ ഫാഷന്‍ ഷോ നടക്കും. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഷോയില്‍ അണിനിരക്കുന്നത്.

Also Read: യുദ്ധരീതിക്ക് വിരുദ്ധമായ രീതിയിലാണ് ഗാസയിൽ കാര്യങ്ങൾ; ഇതിന് സഹായം നൽകുന്നത് അമേരിക്കയും: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News