ഗാസയില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതക്ക് സഹായഹസ്തവുമായ് ലുലു ഗ്രൂപ്പ്

ഗാസയില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതക്ക് സഹായഹസ്തവുമായ് ലുലു ഗ്രൂപ്പ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന അവശ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പിന്റെ കെയ്‌റോവിലുള്ള റീജിയണല്‍ ഓഫീസ് ഗാസയിലെത്തിക്കുന്നത്.

ഈജിപ്ത് റെഡ് ക്രസന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോക്ടര്‍ റാമി എല്‍ നാസറിനാണ് ലുലു ഈജിപ്ത് ബഹറൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല, റീജിയണല്‍ ഡയറക്ടര്‍ ഹുസെഫ ഖുറേഷി, ലുലു ഈജിപ്ത് മാനേജര്‍ ഹാതിം സായിദ് എന്നിവര്‍ ചേര്‍ന്ന് സഹായങ്ങള്‍ ഇന്ന് കൈമാറിയത്. ഇവ ഈജിപ്ത് റെഡ് ക്രസന്റ് അധികൃതര്‍ അല്‍ റഫ അതിര്‍ത്തി വഴി അരീഷ് പട്ടണത്തില്‍ എത്തിക്കുമെന്ന് റാമി എല്‍ നാസര്‍ അറിയിച്ചു. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആവശ്യമായ സഹായ സാമഗ്രികളാണ് ലുലു ഗ്രൂപ്പ് കൈമാറിയെതെന്നും ഇതിനു ലുലു ഗ്രൂപ്പിനോടും ചെയര്‍മാന്‍ എം എ യുസഫലിയോടും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50 ടണ്‍ സഹായ വസ്തുക്കളാണ് ആദ്യ ഘട്ടത്തില്‍ ലുലു കൈമാറിയത്.

Also Read: ജമ്മു കശ്മീര്‍ സംവരണ ഭേദഗതി ബില്ലും, പുനഃസംഘടനാ ഭേദഗതി ബില്ലും ലോക്സഭയില്‍ പാസായി

യുദ്ധത്തെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് യു.എ.ഇ. പ്രഖ്യാപിച്ച തരാഹും ഫോര്‍ ഗാസയുമായും ലുലു ഗ്രൂപ്പ് കൈക്കോര്‍ക്കുന്നുണ്ട്. ഇതിനായി വിവിധ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സഹായങ്ങള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. യു.എ.ഇ. റെഡ് ക്രസന്റ് മുഖേനയാണ് ഈ സഹായങ്ങള്‍ ഗസയിലേക്ക് അയക്കുന്നത്.

മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായും ലുലു ഗ്രൂപ്പ് പങ്ക് ചേരുന്നുണ്ട്. യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ബഹറൈന്‍ ലുലു ഗ്രൂപ്പ് 25,000 ദിനാര്‍ (55 ലക്ഷം രൂപ) ബഹറൈനി റോയല്‍ ഹുമാനിറ്റേറിയന്‍ ഫൗണ്ടേഷനന് ഇതിനകം കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News