ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഒമാനിൽ തുറന്നു. ലുലു ഗ്രൂപ്പ് ഒമാനിൽ തുറന്ന 31-ാം ഹൈപ്പർമാർക്കറ്റാണിത്. രണ്ടുവർഷത്തിനകം 4 ഹൈപ്പർമാർക്കറ്റുകൾ കൂടി ഒമാനിൽ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലി പറഞ്ഞു. 40,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് പണികഴിപ്പിച്ചിരിക്കുന്നത്.
ALSO READ : എന്തുകൊണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം ഇങ്ങനെ കുറയുന്നു? ; തോമസ് ഐസക്കിന്റെ വാക്കുകൾ ഇങ്ങനെ
സ്വദേശികളായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുമെന്നും, ഒമാനിലെ നഗരങ്ങൾക്ക് പുറമേ നഗരപ്രാന്തപ്രദേശങ്ങളിലും ലുലുവിന്റെ സാന്നിധ്യം വർധിപ്പിക്കുമെന്നും യൂസഫലി പറഞ്ഞു . കൂടാതെ ഒമാനിൽ തന്നെ 2025 ൽ തുറക്കാൻ പോകുന്ന ഖാസെൻ ഇക്കണോമിക് സിറ്റിയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള അത്യാധുനിക സംഭരണ-വിൽപന കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ മുധൈബിയിൽ തുറന്ന ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം അൽ മുധൈബി ഗവർണർ ആയ ഷെയ്ഖ് സൗദ് ബിൻ മുഹമ്മദ് ബിൻ സൗദ് അൽ ഹിനായി നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ലുലു ഒമാൻ ഡയറക്ടർ എ.വി. അനന്ത്, ലുലു ഒമാൻ റീജണൽ ഡയറക്ടർ കെ.എ. ഷബീർ തുടങ്ങിയവർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here