ലോകത്തെ തന്നെ ഏറ്റവും വലിയ മാളുകളുടെ നിർമാതാക്കളായ ലുലു ഗ്രൂപ്പ് ഒമാനിൽ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചു. അൽ മുധൈബിയിൽ തുറന്ന മാളിന്റെ ഉദ്ഘാടനം അൽ മുധൈബി ഗവർണർ ഷെയ്ഖ് സൗദ് ബിൻ മുഹമ്മദ് ബിൻ സൗദ് അൽ ഹിനായി നിർവഹിച്ചു. ലുലു ഗ്രൂപ്പിന്റെ 31-ാമത്തെ മാളാണിത്. ഒമാനിൽ വരുന്ന രണ്ട് വർഷത്തിനിടയിൽ 4 മാളുകൾ കൂടി തുറക്കുമെന്നും ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലി പറഞ്ഞു.
40,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാളിൽ പഴം, പച്ചക്കറികൾ തുടങ്ങി വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഐ ടി സ്റ്റേഷൻ എന്നിവയ്ക്കുള്ള വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ഒമാനിലെ സുറിൽ നിർമ്മിച്ച ബോട്ടിന്റെ മാതൃക നൽകിയാണ് അൽ മുധൈബി ഗവർണർ യൂസഫലിയെ ആദരിച്ചത്. സുറിന്റെ പാരമ്പര്യത്തെ തന്നെ സൂചിപ്പിച്ചാണ് ബോട്ട് സമ്മാനമായി നൽകിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here