ഓസ്‌ട്രേലിയയില്‍ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്; പ്രഖ്യാപനവുമായി എംഎ യൂസഫലി

ലുലു ഗ്രൂപ്പ് ഓസ്‌ട്രേലിയയില്‍ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം ആരംഭിക്കും. ദുബായില്‍ നടക്കുന്ന ഗള്‍ഫുഡില്‍ വെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 24 ഏക്കര്‍ സ്ഥലം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് അനുവദിച്ചിട്ടുണ്ട്. സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മേയില്‍ ആരംഭിക്കും.

ALSO READ ;പട്ടുറുമാല്‍ മെഗാ ഇവന്റ് ഇന്ന് കൈരളി ടിവിയില്‍

ഓസ്‌ട്രേലിയന്‍ ട്രേഡ് കമ്മീഷണര്‍ ടോഡ് മില്ലറും മറ്റും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കവെയാണ് യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ് റഫ് അലി, ഡയറക്ടര്‍മാരായ മുഹമ്മദ് അല്‍ത്താഫ്, എം.എ. സലീം, ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ വി.ഐ. സലീം എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ALSO READ ; പെട്ടെന്ന് കീഴടക്കാമെന്ന പുടിന്റെ വ്യാമോഹം നടന്നില്ല; കടന്നുപോയ രണ്ടുവര്‍ഷങ്ങളിലെ ഉക്രൈയ്ന്‍ ചെറുത്തുനില്‍പ്പ്

ഉത്തര്‍ പ്രദേശിലെ നോയിഡയിലെ ഭക്ഷ്യ സംസ്‌കരണശാലയുടെ പ്രവര്‍ത്തനം ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും യൂസഫലി പറഞ്ഞു. ഭക്ഷ്യസംസ്‌കരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടു കൂടി ലോക ബ്രാന്‍ഡുകളോടു കിടപിടിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സ്വന്തമായി പുറത്തിറക്കാനുള്ള ശേഷി ലുലുവിനു കൈവരും. മികച്ച ഗുണമേന്മയിലും കുറഞ്ഞ വിലയിലും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ ; പെട്ടെന്ന് കീഴടക്കാമെന്ന പുടിന്റെ വ്യാമോഹം നടന്നില്ല; കടന്നുപോയ രണ്ടുവര്‍ഷങ്ങളിലെ ഉക്രൈയ്ന്‍ ചെറുത്തുനില്‍പ്പ്

ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക കയറ്റുമതി 10,000 കോടി രൂപയിലെത്തും. അരി, തേയില, പഞ്ചസാര, പഴം പച്ചക്കറികള്‍, മല്‍സ്യം എന്നിവയാണ് ലുലു ഗ്രൂപ്പ് കയറ്റുമതി ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ യുഎസ്, പോര്‍ച്ചുഗല്‍, ഈജിപ്ത്, അള്‍ജീരിയ, മൊറോക്കൊ എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News