ഖത്തറില്‍ ലുലു ഗ്രൂപ്പിന്റെ 24-ാമത് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു, കേരളത്തില്‍ ഇപ്പോഴും നാലെണ്ണം മാത്രവും കാരണമിതാണ്…

വ്യവസായി എം.എ. യൂസഫലിയ്ക്ക് കേരളത്തില്‍ ഉള്ളത് നാല് മാളുകളാണ്. ഇതില്‍ തന്നെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും മാളുകളാണ് ലുലു ഗ്രൂപ്പിന്റെ പ്രൗഢി പൂര്‍ണമായ തോതില്‍ പ്രതിഫലിപ്പിക്കുന്നത്. കോഴിക്കോട്ടെയും പാലക്കാട്ടെയും മാളുകള്‍ താരതമ്യേന ചെറിയ മാളുകളാണ്. എന്നാല്‍, ലുലു ഗ്രൂപ്പിന്റെ ബിസിനസില്‍ ഏറിയ പങ്കുമുള്ള ഗള്‍ഫില്‍ മറിച്ചാണ് സ്ഥിതി. വലിപ്പത്തില്‍ കേരളത്തേക്കാള്‍ ചെറിയ രാജ്യമായ ഖത്തറില്‍ അടുത്തിടെ ലുലു ഗ്രൂപ്പ് തുറന്നത് 24-ാമത്തെ ഔട്ട്‌ലെറ്റാണ്. ഖത്തറിലെ ഉംഅല്‍ അമദിലെ നോര്‍ത്ത് പ്ലാസ മാളിലാണ് പുതിയ ഔട്ട്‌ലെറ്റ്. ആഗോളതലത്തില്‍ ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 273-ാമത്തെ ഔട്ട്‌ലെറ്റാണ് ഇത്.

ALSO READ: വനിതാ ടീം ഫിസിയോയുമായി ഇത്തിരി നേരം ചെലവഴിക്കാന്‍ ക്രിക്കറ്റ് താരത്തിന്റെ പരിക്ക് അഭിനയം? എവിടെയോ ഒരു റൊമാന്‍സില്ലേയെന്ന് കണ്ടെത്തി സോഷ്യല്‍മീഡിയ- വീഡിയോ വൈറല്‍

കേരളത്തിന്റെ വലിപ്പമില്ലാത്ത ഖത്തറില്‍ എന്തുകൊണ്ടാണ് ഇത്രയധികം ഔട്ട്‌ലെറ്റുകള്‍ ലുലു ഗ്രൂപ്പ് തുറക്കുന്നത്.? ഉത്തരമിതാണ്. ഖത്തര്‍ ജനതയ്ക്ക് ഉയര്‍ന്ന വാങ്ങല്‍ ശേഷിയുണ്ട്. പ്രതിശീര്‍ഷ വരുമാനത്തില്‍ തന്നെ ആദ്യ പത്തില്‍ നില്‍ക്കുന്ന ഖത്തറില്‍ 1,12,280 ഡോളറാണ്
ആളോഹരി വരുമാനം. അതായത്, ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം 94 ലക്ഷത്തിലധികം രൂപ. ഖത്തര്‍ ജനതയുടെ ഈ സവിശേഷത ലക്ഷ്യമിട്ടാണ് ലുലു ഗ്രൂപ്പ് ഖത്തറില്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നത്. ഖത്തറില്‍ പുതുതായി 3 സ്റ്റോറുകളാണ് ലുലു ഗ്രൂപ്പ് ഉടന്‍ തുറക്കാനിരിക്കുന്നത്. ഇതില്‍ ഒരെണ്ണം കൂടി ഈ വര്‍ഷമായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക. മറ്റ് രണ്ടെണ്ണം അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ രാജ്യത്ത് 27 ഔട്ട്‌ലെറ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തന സജ്ജമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News