കേരളത്തിലാകെ ‘ലുലു’ മയം; കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ലുലു മാൾ

കേരളത്തിലെ വിവിധസ്ഥലങ്ങളിൽ ലുലു മാൾ ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. കൊച്ചി, തിരുവനന്തപുരം, തൃപ്രയാർ എന്നിവിടങ്ങൾക്കു പുറമെ അടുത്തിടെ പാലക്കാടും മാൾ പ്രവർത്തനം ആരംഭിച്ചിരുന്നു. മാങ്കാവ് (കോഴിക്കോട്), തിരൂര്‍, കോഴിക്കോട്, കോട്ടയം, പെരിന്തല്‍മണ്ണ, തൃശൂര്‍ എന്നിവിടങ്ങളില്‍ പുതിയ മാളുകൾ തുറക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Also Read: മുൻ മോഡൽ ഹോട്ടലിൽ വെടിയേറ്റ് മരിച്ചു; മുംബൈയിൽ കൊല്ലപ്പെട്ടത് കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി

2024 ൽ തന്നെ കോഴിക്കോട് മാങ്കാവ് ലുലുമാള്‍ തുറക്കുമെന്ന് ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്ടര്‍ ഷിബു ഫിലിപ്‌സ് അറിയിച്ചു. തുടർന്ന് കോട്ടയം, തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ആരംഭിക്കും. കൂടാതെ തൃശ്ശൂരും കോഴിക്കോടും ഈ വർഷം പുതിയ മാളുകൾ ആരംഭിക്കാനും സാധ്യതയുണ്ട്.

Also Read: ‘പ്രേമ’ത്തെയും പിന്തള്ളി; മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഇടം നേടി ‘നേര്’

എത്ര മാൾ തുറന്നാലും തിരക്ക് തുടരുന്നത് ജനങ്ങളുടെ ഇടയിലെ ലുലു മാളിന്റെ സ്വീകാര്യത വ്യക്തമാക്കുന്നതാണ്. കൊച്ചിയിലെ ലുലു മാൾ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News