ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു. എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ ജമാല്‍ ബിന്‍ താനിയയുടെ സാന്നിധ്യത്തില്‍ യു എ ഇ വ്യാപാര മന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി തിങ്കളാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അറിയിച്ചു.
Also Read : സംസ്ഥാനത്തിന് മതിയായ ധനവിഭവം ഉറപ്പാക്കാന്‍ കേന്ദ്രം തയ്യാറാകണം: ആവശ്യവുമായി കെ എന്‍ ബാലഗോപാല്‍
ദുബായ് ഡൗണ്‍ ടൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ളഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.
Also Read : പലസ്‌തീനെ കൈവിട്ട് കേന്ദ്ര സര്‍ക്കാര്‍; ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് മോദി
ലോക പ്രശസ്തമായ ബുര്‍ജ്ജ് ഖലീഫയോട് ചേര്‍ന്ന് അഞ്ച് ലക്ഷത്തില്‍പ്പരം സ്‌ക്വയര്‍ മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ദുബായ് മാള്‍ ലോകോത്തര ബ്രാന്‍ഡുകളുടെ കേന്ദ്രം കൂടിയാണ്. ദുബായ് മാള്‍ പതിനാറാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ഇരുനൂറോളം രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഷോപ്പിങ്ങിനും സന്ദര്‍ശനത്തിനുമായി വന്നു പോകുന്ന ഇടമെന്ന ഖ്യാതിയും ദുബായ് മാളിനുണ്ട്. ദുബായ് മാള്‍ സബീല്‍ പാര്‍ക്കിംഗ് വഴിയാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here