എം.എ യൂസഫലി നേതൃത്വം നല്‍കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു റീറ്റെയ്ല്‍ ഹോള്‍ഡിങ്‌സ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) തുടക്കംകുറിക്കുകയാണ്. നവംബര്‍ 14 ന് അബുദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലാണ് ലിസ്റ്റ് ചെയ്യുക. യുഎഇയില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ ഐപിഒയാകും ലുലുവിന്റേതെന്നാണ് ബാങ്കര്‍മാരുടെ അനുമാനം.
ALSO READ:കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ലുലു റീട്ടെയില്‍ ഹോള്‍ഡിങ്‌സിന്റെ 25% ഷെയറുകള്‍, ഏകദേശം 2.582 മില്യണ്‍ ഷെയറുകള്‍ ഓഹരി വിപണിയിലെത്തും. ഇതില്‍ 10% പൊതുജനങ്ങള്‍ക്ക് വാങ്ങാം. ഒരു ശതമാനം ജീവനക്കാര്‍ക്കും സ്വന്തമാക്കാനാകും. ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ നിശ്ചയിച്ചിരിക്കുന്നത് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 5 വരെയാണ്. ലുലു ഐപിഒ ഡോക്യുമെന്റ് പ്രകാരം നവംബര്‍ 14 ന് വ്യാപാരം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here