യുഎഇയിലെ പ്രാദേശിക കർഷകരെ ചേർത്തുപിടിച്ച് ലുലു ഗ്രൂപ്പ്, ഹൈപ്പർ മാർക്കറ്റുകളിൽ ‘അൽ ഇമറാത്ത് അവ്വൽ’ ആരംഭിച്ചു

യുഎഇയുടെ 53ആം ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി യുഎഇയിലെ പ്രാദേശിക കർഷകർക്കും കാർഷിക ഉൽപന്നങ്ങൾക്കും പിന്തുണയുമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ‘അൽ ഇമറാത്ത് അവ്വൽ’ ആരംഭിച്ചു. അബുദാബി ഫോർസാൻ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ന‌ടന്ന ചടങ്ങിൽ  യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക്  ‘അൽ ഇമറാത്ത് അവ്വൽ ഉദ്ഘാടനം ചെയ്തു. യുഎഇയിലെ പ്രാദേശിക ഉൽപന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകി യുഎഇയുടെ പ്രാദേശിക വികസനത്തിന് കൈത്താങ്ങാകുകയാണ് ലുലു ഗ്രൂപ്പ്.

 ‘അൽ ഇമറാത്ത് അവ്വൽ’ യുഎഇയുടെ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ നൽകുന്നതാണെന്നും ലുലുവിൻ്റെ ചുവടുവയ്പ്പ് പ്രശംസനീയമെന്നും യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് പറഞ്ഞു.

ALSO READ: ഡ്രൈവ് ചെയ്യുമ്പോൾ അഭ്യാസപ്രകടനങ്ങൾ നടത്തി ലൈഫൗട്ടാവുന്നത് എന്തൊരു കഷ്ടമാണ്……; മുന്നറിയിപ്പുമായി എംവിഡി

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും കരുത്ത് പകരാനുള്ള ലുലുവിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ‘അൽ ഇമറാത്ത് അവ്വൽ’ എന്ന് ലുലു ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്ക് ലുലു സ്റ്റോറുകളിൽ കൂടുതൽ പ്രചാരം നൽകാൻ സിലാലുമായി ലുലു ധാരണാപത്രം ഒപ്പുവച്ചു. ജിസിസിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ യുഎഇ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി സാന്നിധ്യം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ധാരണാപത്രം. കൂടാതെ, കർഷകർക്കുള്ള ആദരമായി യുഎഇയിലെ ആറ് കർഷകരെ ചടങ്ങിൽ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News