മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് ലുലുവിന്; സമാഹരിച്ചത് 3 ലക്ഷം കോടിയിലധികം രൂപ

lulu set new record on their ipo

മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് എംഎ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പിന്. ഇരുപത്തിയഞ്ച് ഇരട്ടി ഓവർ സബ്സ്ക്രിബ്ഷൻ രേഖപ്പെടുത്തിയ ലുലു ഐപിഒയിൽ 82000 റെക്കോർഡ് സബ്സ്ക്രൈബേഴ്സിനെയാണ് ലഭിച്ചത്. 2.04 ദിർഹമാണ് ഓഹരിയുടെ ഇഷ്യൂ വില. സമാഹരിച്ചതാകട്ടെ 3 ലക്ഷം കോടിയിലധികം രൂപയും.

അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യം വഹിക്കുന്നതായിരുന്നു ലുലു ഐപിഒ സബ്സ്ക്രിബ്ഷൻ. പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധിക സമാഹരണം ലുലു ഐപിഒക്ക് ലഭിച്ചു. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. നവംബർ അഞ്ചിനായിരുന്നു സബ്സ്ക്രിപ്ഷൻ അവസാനിച്ചത്. മിഡിൽ ഈസ്റ്റിലെ ഒരു ഇന്ത്യക്കാരന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡും ലുലു സ്വന്തമാക്കി. ഓഹരിക്ക് മികച്ച ഇഷ്യൂ വിലയായ 2.04 ദിർഹം നിശ്ചയിച്ചിരുന്നത്.

ALSO READ; ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസി രാജ കുടുംബങ്ങൾ, ജിസിസി സോവറിൻ വെൽത്ത് ഫണ്ട്, സിംഗപ്പൂർ വെൽത്ത് ഫണ്ട് അടക്കമുള്ളവരും ഭാഗമായി.

സബ്സ്ക്രിബ്ഷൻ ആരംഭിച്ച ഒക്ടോബർ 28ന് ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് സബ്സ്ക്രിബ്ഷനാണ് ലഭിച്ചത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരി 25% നിന്ന് 30% ആയി ഉയർത്തിയിരുന്നു. കൂടുതൽ നിക്ഷേപകർക്ക് ലുലു റീട്ടെയ്ൽ ശ്രംഖലയുടെ ഭാഗമാകാനുള്ള അവസരമാണ് ഇതിലൂടെ ലുലു യാഥാർത്ഥ്യമാക്കിയത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കിടയിൽ ഐപിഒ യെപ്പറ്റി മികച്ച അവബോധം സൃഷ്ടിക്കാനും കൂടുതൽ പ്രാരംഭ നിക്ഷേപകരെ പങ്കാളികളാക്കാനും ലുലു ഐപിഒക്ക് കഴിഞ്ഞു. ലുലു എന്ന ബ്രാൻഡിൽ പൊതുനിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ലുലു ഐപിഒക്ക് കിട്ടിയ ഈ മികച്ച സ്വീകാര്യത.

ALSO READ; ഹെല്‍ത്തിലും ഡിജിറ്റലായി കേരളം: 650 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്; ഇനി ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്‌മെന്‍റ് എടുക്കാം

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ജിസിസിയിലെ ഭരണനേതൃത്വങ്ങൾ, സ്വദേശികൾ, പ്രവാസികൾ എന്നിവർ നൽകിയ പിന്തുണ എടുത്തുപറയേണ്ടതാണ്. ഓഹരി നിക്ഷേപ രംഗത്തേക്ക് കൂടുതൽ പുതിയ നിക്ഷേപകരെ കൊണ്ടുവരാൻ ലുലു ഐപിഒ വഴിവച്ചുവെന്നതും ഞങ്ങൾക്ക് ഏറെ അഭിമാനകരമാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. ജിസിസിയിലും ഇന്ത്യയിലുമായി വിപുലമായ വികസന പദ്ധതികളും ലുലുവിനുണ്ട്. പുണ്യനഗരമായ മക്കയിലും മദീനയിലും പുതിയ ഹൈപ്പർമാർക്കറ്റുകൾ അടക്കം ജിസിസിയിൽ വലിയ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കും. ഇന്ത്യയിലും മികച്ച ഭാവിപദ്ധതികളാണ് ലുലു നടപ്പാക്കുന്നത്.

ALSO READ; യുഎഇയിൽ യൂനിവേഴ്സിറ്റി പ്രവേശന പരീക്ഷ റദ്ദാക്കി; പകരം സംവിധാനം ഉടനെ

കോട്ടയം, കൊല്ലം കൊട്ടിയം അടക്കം കേരളത്തിലെ വിവിധ ജില്ലകളിലായി മികച്ച റീട്ടെയ്ൽ പദ്ധതികളാണ് ഒരുങ്ങുന്നത്. അഹമ്മദാബാദിൽ പുതിയ ഷോപ്പിങ്ങ് മാൾ, തിരുപ്പതി, ഗുരുഗ്രാം, ചെന്നൈ, കർണാടക എന്നിവടങ്ങളിലായി മാളുകളും ഹൈപ്പർമാർക്കറ്റുകളും ഒരുങ്ങുന്നുണ്ട്. ഗ്രേയ്റ്റർ നോയിഡ, ശ്രീനഗർ എന്നിവടങ്ങളിലടക്കം പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും തുറക്കും. കൂടാതെ 32 നിലകളിലായി ഒരുങ്ങിയിരിക്കുന്ന കൊച്ചിയിലെ ട്വിൻ ‌ടവർ ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഐടി ‌ടവറാകും. 25000 ഐടി പ്രൊഫഷണലുകൾക്കാണ് ലുലു ട്വിൻ ടവറിലൂടെ തൊഴിൽ ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News