ലുലു റീട്ടെയ്‌ലിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് വന്‍ പ്രതികരണം. വില്‍പ്പന ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മുഴുവന്‍ ഓഹരികളും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ലിസ്റ്റിങ്ങായി ലുലു റീട്ടെയില്‍ ഐപിഒ മാറി.
1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയാണ് വരെയാണ് ഓഹരിക്ക് ഇഷ്യൂ ചെയ്ത വില.നവംബര്‍ ആറിന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലാണ് ലുലു റീട്ടെയില്‍ ഹോള്‍ഡിങ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. നവംബര്‍ അഞ്ച് വരെയുള്ള മൂന്ന് ഘട്ട ഐപിഒയിലൂടെ 258.2 കോടി ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്.
ലുലു റീട്ടെയ്‌ലിന്റെ 25 ശതമാനം ഓഹരികള്‍ വരുമിത്. ഇഷ്യു വില പ്രകാരം 143 കോടി ഡോളറിന്റെ ഐപിഒ ആണ് ലുലു റീട്ടെയിലന്റേത്. അതായത് ഏകദേശം 11,889 കോടി രൂപയാണ് കമ്പനി ഐപിഒയിലൂടെ സമാഹരിക്കുക.നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഓഹരികള്‍ മാറ്റിവച്ചിട്ടുണ്ട്. ജിസിസിയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് ശൃംഖലയാണ് ലുലു ഗ്രൂപ്പിന്റേത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here