റീട്ടെയ്ല്‍ സേവനം വിപുലീകരിച്ച് ലുലു; മസ്‌കറ്റിലും അല്‍ ഐനിലും പുതിയ സ്റ്റോറുകള്‍ തുറന്നു

lulu-hypermarket

ഗള്‍ഫിലെ നഗര അതിര്‍ത്തികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും റീട്ടെയ്ല്‍ സേവനം വിപുലമാക്കി ലുലു. ഇതിന്റെ ഭാഗമായി ഒമാനിലെ അല്‍ ഖുവൈറില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റും യുഎഇയിലെ അല്‍ ഐന്‍ നഗരത്തിന്റെ പ്രാന്തപ്രദേശമായ അല്‍ ക്വായില്‍ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോറും തുറന്നു. ഒമാനിലെ അല്‍ ഖുവൈറിലെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് മസ്‌കറ്റ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഹുമൈദി, ലുലു റീട്ടെയ്ല്‍ ചെയര്‍മാന്‍ എംഎ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. സ്വദേശി പ്രമുഖനായ ഹമദ് സാലെം താലുബ് ശാലേം അല്‍ ധെരൈ അല്‍ ഐന്‍ ലുലു ഫ്രഷ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.

പ്രാദേശിക വികസനത്തിന് കരുത്തേകുന്നതാണ് അല്‍ ഖുവൈറിലെ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റെന്നും രാജ്യത്തിന്റെ വികസനത്തിന് ലുലു നല്‍കുന്ന പങ്കാളിത്തം മികച്ചതാണെന്നും മസ്‌കറ്റ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഹുമൈദി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ഒമാനിലെ ലുലുവിന്റെ 32ാമത്തേതും ജിസിസിയിലെ 244ാമത്തേതുമാണ് അല്‍ ഖുവൈറിലെ ഹൈപ്പര്‍മാര്‍ക്കറ്റ്.

Read Also: ലുലു ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ നാളെ മുതല്‍

ജിസിസിയില്‍ ലുലു കൂടുതല്‍ പ്രൊജക്ടുകള്‍ നടപ്പാക്കുകയാണ്. ദുക്മ്, മുസ്സന്ന, സമെയ്ല്‍ എന്നിവടങ്ങളിലായി മൂന്നു പുതിയ പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാവും. കൂടാതെ ഖാസെന്‍ എകണോമിക് സിറ്റിയില്‍ ഏറ്റവും വലിയ ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിസിക്‌സ് കേന്ദ്രം ആറു മാസത്തിനകം തുറക്കും. പഴം, പച്ചക്കറി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും വിതരണത്തിനും വഴിതുറക്കുന്ന പദ്ധതി ഒമാന്റെ പ്രദേശിക മേഖലയ്ക്ക് വലിയ പിന്തുണയേകുന്നതാണ്. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഭരണനേതൃത്വം നല്‍കി വരുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും എംഎ യൂസഫലി പറഞ്ഞു.

നഗരാതിര്‍ത്തികളില്‍ ജനങ്ങള്‍ക്ക് സുഗമമായ ഗ്ലോബല്‍ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാനായാണ് പുതിയ സ്റ്റോറുകള്‍. ആഗോള ഉത്പന്നങ്ങള്‍ മികച്ച നിരക്കില്‍ വീടിന് തൊട്ടടുത്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. മസ്‌കറ്റിലെയും അല്‍ ക്വായിലെയും പുതിയ ലുലു സ്റ്റോറുകള്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് മികച്ച അനുഭവമാകും. ഗള്‍ഫിലെ ഗ്രാമീണമേഖലകളുടെ കൂടി വികസനത്തിന് കൈത്താങ്ങാകുന്നതാണ് പുതിയ പദ്ധതികളെന്ന് എംഎ യൂസഫലി കൂട്ടിച്ചേര്‍ത്തു.

Read Also: ഇന്ത്യയിലുള്ളവർക്ക് വിശക്കുന്നോ? വിദേശത്തിരുന്നും ഓർഡർ ചെയ്യാം

ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ വീടിനടുത്ത് തന്നെ ലഭ്യമാക്കുകയാണ് ലുലു. നഗരങ്ങളിലേത് പോലെ തന്നെ മികച്ച പാര്‍ക്കിങ്ങും ആധുനിക സൗകര്യങ്ങളോടും കൂടിയാണ് നഗരാതിര്‍ത്തികളിലുള്ള പുതിയ ലുലു സ്റ്റോറുകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News