ലുലുവിന്റെ പേരിൽ വ്യാജസൈറ്റുകളുടെ ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്

ലുലു ഹൈപ്പെർമാർക്കറ്റിന്റെ പേരിൽ വ്യാപകമായ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി ലുലു ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയുമാണ് ഈ തട്ടിപ്പ്.

Also Read: കുവൈറ്റ് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെക്കുറിച്ച് അറിയുമോ, എത്ര വയസ്സായി, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ എത്രമാത്രം ഇഷ്ടപ്പെടുന്നു, നിങ്ങള്‍ പുരുഷനാണോ സ്ത്രീയാണോ തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് പോകുന്നത്. ഇതിന് ഉത്തരം നൽകുന്നതിന് പിന്നാലെ വിലയേറിയ സമ്മാനങ്ങൾ ലഭിച്ചെന്ന് തെറ്റിധരിപ്പിക്കും, ഈ സമ്മാനങ്ങൾ ഇരുപത് പേർക്കോ, അ‍ഞ്ച് വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്കോ ഫോർവേർഡ് ചെയ്യണം തുടങ്ങിയ നിബന്ധനകൾ എത്തും.

Also Read: പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാർ’ കേരളത്തിൽ ബുക്കിംഗ് ആരംഭിച്ചു

സമ്മാനം ലഭിക്കുമെന്ന് തെറ്റിധരിച്ച് ഫോർ‌വേർഡ് ചെയ്യപ്പെടുന്ന ഈ സന്ദേശങ്ങൾ നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരിലേക്കാണ് എത്തുന്നത്. ഇത്തരം തട്ടിപ്പിൽ അകപ്പെടാതെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ലുലു മാനേജ്മെന്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News