ലൂണ 25 ഇടിച്ചിറക്കി; ചന്ദ്രനിൽ പത്ത്‌ മീറ്റർ വ്യാസമുള്ള ഗർത്തം കണ്ടെത്തിയതായി നാസ

റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 നിയന്ത്രണം വിട്ട്‌ ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ ചിത്രം പുറത്ത് വിട്ട് നാസ. നാസയുടെ പേടകം പകർത്തിയ ചിത്രമാണ് പുറത്ത്‌വിട്ടത്. ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിൽ പത്ത്‌ മീറ്റർ വ്യാസമുള്ള ഗർത്തം രൂപപ്പെട്ടതായി നാസ പറയുന്നു. നാസയുടെ ചാന്ദ്ര പര്യവേക്ഷണ ഓർബിറ്ററായ ലൂണാർ റിക്കണസൻസ്‌ ഓർബിറ്റർ രണ്ട് ഘട്ടങ്ങളിലായി എടുത്ത ചിത്രങ്ങളിൽ നിന്നാണ്‌ ലൂണ 25 വീണ സ്ഥലം കണ്ടെത്തിയത്‌.

also read;പാലക്കാട് യുവതിയിൽ നിന്ന്‌ 45 ലക്ഷം രൂപ തട്ടി; 
തമിഴ്‌നാട്ടുകാരായ 3 പേർ അറസ്റ്റിൽ

ദക്ഷിണധ്രുവത്തിൽ സോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ മുന്നോടിയായി പഥം താഴ്‌ത്തലിനിടെ ആഗസ്‌ത്‌ 21 നാണ്‌ ലൂണാ ലാൻഡറിന്‌ നിയന്ത്രണം നഷ്ടമായത്‌. ലാൻഡർ ഇടിച്ചിറങ്ങിയതായി റഷ്യ പിന്നീട്‌ സ്ഥിരീകരിച്ചു. സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യാൻ നിശ്‌ചയിച്ചിരുന്ന സ്ഥലത്തിന്‌ ഏറെ പിന്നിലായാണ്‌ ലാൻഡർ ഇടിച്ചിറങ്ങിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News