കല്ല്യാണസദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം കിടിലന്‍ പുളിശ്ശേരി

pulissery

കല്ല്യാണസദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം നല്ല കുറുകിയ പുളിശ്ശേരി. വളരെ സിംപിളായി വെറും മിനുട്ടുകള്‍ക്കുള്ളില്‍ ടേസ്റ്റി പുളിശ്ശേരി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

തൈര്- 500 മില്ലി
പച്ചമുളക്- 3
തേങ്ങ- 3/4 കപ്പ്
വെളുത്തുള്ളി- 4 അല്ലി
ജീരകം- 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
വെള്ളം- ആവശ്യത്തിന്
വെളിച്ചെണ്ണ
കടുക്- 1 ടീസ്പൂണ്‍
ഉലുവ- 1/4 ടീസ്പൂണ്‍
ഇഞ്ചി- ആവശ്യത്തിന്
ചുവന്നുള്ളി- 2
വറ്റല്‍മുളക്- 2
കറിവേപ്പില- ആവശ്യത്തിന്
കായം- ആവശ്യത്തിന്
കാശ്മീരിമുളകുപൊടി- 3/4 ടീസ്പൂണ്‍

Also Read : അരിദോശയും ഗോതമ്പ് ദോശയും മടുത്തോ? ഞൊടിയിടയില്‍ ഒരു കിടിലന്‍ ദോശ

തയ്യാറാക്കുന്ന വിധം

തേങ്ങ ചിരകിയതിലേക്ക് മൂന്ന് പച്ചമുളക്, നാല് വെളുത്തുള്ളി, അര ടീസ്പൂണ്‍ ജീരകം, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.

പാത്രം അടുപ്പില്‍ വച്ച് അരപ്പും കുറച്ച് വെള്ളവും ഒഴിച്ച് തിളപ്പിക്കുക.

ഇതിലേക്ക് ഉടച്ചെടുത്ത തൈര് ചേര്‍ത്തിളക്കി തിളപ്പിച്ച ശേഷം അടുപ്പണയ്ക്കുക.

മറ്റൊരു പാന്‍ അടുപ്പില്‍ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചേര്‍ത്ത് പൊട്ടിക്കുക.

കാല്‍ ടീസ്പൂണ്‍ ഉലുവ, ഇഞ്ചി ചെറുതായി അരിഞ്ഞത്, രണ്ട് വറ്റല്‍മുളക് എന്നിവ ചേര്‍ക്കുക.

രണ്ട് ചുവന്നുള്ളി ചെറുതായി അരിഞ്ഞതു ചേര്‍ത്ത് വറ്റുക.

ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോള്‍ കായപ്പൊടി, കുറച്ച് കറിവേപ്പില, മുക്കാല്‍ ടീസ്പൂണ്‍ കാശ്മീരിമുളകുപൊടി എന്നിവ ചേര്‍ത്തിളക്കിയെടുക്കുക.

മാറ്റി വച്ചിരിക്കുന്ന മോരിലേക്ക് ഇത് ചേര്‍ത്തിളക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News