ശ്വാസകോശ ക്യാൻസർ: തുടക്കത്തിലേ കണ്ടെത്തി ചികിത്സ തേടുന്നത് പ്രധാനം

ലോകത്ത് ശ്വാസകോശ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് ഇതുപോലെയുള്ള ക്യാൻസറുകൾ വർദ്ധിക്കാൻ കാരണം. തുടക്കത്തിലേ കണ്ടെത്താനായില്ലെങ്കിൽ ശ്വാസകോശ ക്യാൻസർ മരണത്തിനിടയാക്കും. നല്ല ബോധവത്കരണം തന്നെയാണ് ഈ അസുഖത്തെ പ്രതിരോധിക്കാനും തുടക്കത്തിലേ ചികിത്സ തേടാനും സഹായിക്കുക. അതുകൊണ്ടുതന്നെ എല്ലാ വർഷവും ഓഗസ്റ്റ് ഒന്ന് ശ്വാസകോശ ക്യാൻസർ ദിനമായി ആചരിക്കുന്നു.

രോഗം നേരത്തെ തിരിച്ചറിയുന്നത് അത്യന്താപേക്ഷിതമാണ്. തുടക്കത്തിൽ തന്നെ രോഗം മനസിലാക്കാൻ സാധിച്ചാൽ ചികിത്സ നേരത്തെ ആരംഭിച്ച് ജീവൻ രക്ഷിക്കാൻ കഴിയും. ഇതുവഴി ആഗോളതലത്തിൽ ശ്വാസകോശ അർബുദ മരണങ്ങളുടെ എണ്ണം കുറയ്ക്കാനും സാധിക്കും.

ALSO READ: ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളിൽ ശ്വാസകോശ അർബുദമാണ് ഒന്നാമത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ക്യാൻസർ വരുന്നുണ്ട്. 2020ൽ 1.80 ദശലക്ഷം ശ്വാസകോശ അർബുദ മരണങ്ങളും 2.21 ദശലക്ഷം പുതിയ രോഗ കേസുകളും ഉണ്ടായി.

പുകവലി ശ്വാസകോശ അർബുദത്തിന് കാരണമാകുന്നുവെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണട്. തൊഴിൽപരമായ അപകടങ്ങളും ശ്വാസകോശ അർബുദത്തിലേക്ക് നയിക്കുന്നു.

ALSO READ: ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തണോ? ബീറ്റ്‌റൂട്ട് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ!

ആസ്ബറ്റോസ് അടങ്ങിയ വസ്തുക്കള്‍ (ACMs) അടങ്ങിയ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുമ്പോഴോ പൊളിക്കുമ്പോഴോ ഉണ്ടാകുന്ന ആസ്ബറ്റോസ് എക്‌സ്‌പോഷര്‍ ശ്വാസകോശ ക്യാൻസറിന് ഇടയാക്കുന്നു. റൂഫിംഗ് മെറ്റീരിയലുകള്‍, ഫ്‌ലോര്‍ ടൈലുകള്‍, ഇന്‍സുലേഷന്‍ എന്നിവ ചില ഉദാഹരണങ്ങളാണ്. നിര്‍മ്മാണ സാമഗ്രികളില്‍ പ്രബലമായ ഘടകമായ സിലിക്ക ക്യാന്‍സറിനും ശ്വാസകോശ സംബന്ധമായ അവസ്ഥകള്‍ക്കുമുള്ള സാധ്യത കൂട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News