എഐ ഉപയോ​ഗിച്ചുള്ള യൂറിൻ പരിശോധനയിലൂടെ; ശ്വാസകോശത്തിലെ അണുബാധ നേരത്തെ അറിയാം

AI Urine Test

യൂറിന്‍ സാമ്പിളുകള്‍ അനലാസിസ് ചെയ്ത് ശ്വാസകോശത്തിലെ അണുബാധ നേരത്തെ അറിയാം സാധിക്കും. രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിനും ഏഴ് ദിവസം മുമ്പ് വരെ ഇത്തരത്തിലൂടെ അണുബാധ കണ്ടെത്താൻ സാധിക്കുമെന്നാണ് പഠനം.

ലാറ്ററൽ ഫ്ലോ ടെസ്റ്റിന് സമാനമായ രീതിയിൽ യൂറിനിൽ ഡിപ്സ്റ്റിക് ടെസ്റ്റ് നടത്തുകയും വിവരങ്ങൾ മൊബൈൽഫോൺ വഴി വിദഗ്ധരുമായി പങ്കിട്ടാണ് ​ഗവേഷണം നടത്തിയത്. ലെയ്‌സെസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ ക്രിസ് ബ്രൈറ്റ്‌ലിംഗിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

Also Read: ലാപ്ടോപ്പും സ്മാർട്ട് ഫോണും അധികമായി ഉപയോ​ഗിക്കുന്നുണ്ടോ; കാഴ്ചക്ക് തന്നെ പ്രശ്നമായേക്കാവുന്ന കംപ്യൂട്ടർ വിഷൻ സിൻഡ്രോമിനെ പേടിക്കണം

ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) ഉള്ള 55 രോഗികളിൽ നിന്നുള്ള മൂത്ര സാമ്പിളുകൾ ഗവേഷകർ പഠനത്തിനായി വിശകലനം നടത്തി. എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസതടസ്സങ്ങൾ സൃഷ്ടിക്കുന്ന രോ​ഗങ്ങളെയാണ് സിഒപിഡി എന്ന് പറയുന്നത്.

രോ​ഗം മൂർച്ഛിച്ചതിനു ശേഷമാണ് ഇപ്പോൾ ചികിത്സ നടത്തുന്നത് എന്നാൽ പുതിയ സാങ്കേതികവിദ്യയിലൂടെ രോ​ഗം നേരത്തെ പ്രവചിക്കാൻ സാധിക്കുകയും ചികിത്സ തേടാൻ കഴിയുകയും ചെയ്യും.

Also Read: എന്താണ് കിഡ്നി സ്റ്റോൺ, കാരണങ്ങൾ, ലക്ഷണങ്ങൾ; തിരിച്ചറിയാം…

ഇപ്പോൾ കൂടുതൽ രോ​ഗികളെ ഉൾപ്പെടുത്തി പഠനം വിപുലീകരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ​ഗവേഷണത്തിന് നേതൃത്വം നൽകുന്ന പ്രൊഫസർ ക്രിസ് ബ്രൈറ്റ്‌ലിംഗ് പറഞ്ഞു. കൂടാതെ ഇത് കൂടുതൽ ആളുകളിൽ പരീക്ഷിക്കുകയും, ആരോഗ്യ പരിപാലനത്തിൽ ഉപയുക്തമാക്കുന്നതിന് മുമ്പ് ഇതിന്റെ പരിശോധനഫലത്തിന്റെ കൃത്യത ചെലവ് എന്നിവ വിശകലനം ചെയ്യെണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News