ആകാശത്തുനിന്ന് നോട്ടുമഴ പെയ്യിക്കാമെന്ന് വാഗ്ദാനം; ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ചു

ഗുജറാത്തില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഡിസംബര്‍ ഒന്‍പതിനാണ് ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ 25-കാരിയെ സാഗര്‍ ബഗ്ഥാരിയ എന്നയാള്‍ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ ഫൈസല്‍ പര്‍മാര്‍ എന്നയാളാണ് കാറ്ററിങ് ബിസിനസ് നടത്തുന്ന 25-കാരിക്ക് മന്ത്രവാദിയാണെന്നും അതിമാനുഷിക ശക്തിയുള്ളയാളാണെന്നും അവകാശപ്പെട്ടിരുന്ന സാഗര്‍ ബഗ്ഥാരിയയെ പരിചയപ്പെടുത്തിയത്.

തുടര്‍ന്ന് ഫൈസലിനൊപ്പം ഡിസംബര്‍ ഒന്‍പതിന് മെസ്വാന്‍ ഗ്രാമത്തില്‍ അയാളെ കാണാന്‍ യുവതി എത്തുകയായിരുന്നു. അവിടെ ഒരു യുവതി തേങ്ങയുടെ മുകളിലിരിക്കുന്ന കാഴ്ചയാണ് പരാതിക്കാരി കണ്ടത്. പിന്നാലെ മന്ത്രവാദിയെന്ന് അവകാശപ്പെടുന്നയാളുടെ സഹായികളെത്തി ഈ യുവതിയോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു.

Also Read :  ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്ന് ഡാന്‍സ്; അപകടകരമായരീതിയില്‍ വാഹനമോടിച്ച മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

ഈ യുവതിയെ ഉപയോഗിച്ച് പൂജ നടത്താന്‍ മന്ത്രവാദിക്ക് താത്പര്യമില്ലെന്ന് പറഞ്ഞാണ് ഇവരെ എഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് പരാതിക്കാരിയെ വിളിച്ച് തേങ്ങയുടെ മുകളിലിരിക്കാന്‍ ആവശ്യപ്പെടുകയും ഇവരെ ഒരുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. മുറിയിലെത്തിയശേഷം വസ്ത്രങ്ങള്‍ അഴിക്കാന്‍ ദുര്‍മന്ത്രവാദി പരാതിക്കാരിയോട് ആവശ്യപ്പെട്ടു.

പൂജയുടെ ഭാഗമായി സ്വകാര്യഭാഗങ്ങളുടെ അളവെടുക്കണമെന്ന് പറഞ്ഞാണ് വിവസ്ത്രയാകാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, തൊട്ടുപിന്നാലെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 25-കാരിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ ചില നിര്‍ദേശങ്ങള്‍ നല്‍കിയാണ് പരാതിക്കാരിയെ പ്രതി പറഞ്ഞയച്ചത്.

പൂജയുടെ പകുതിഭാഗം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നും അതിനാല്‍ വീണ്ടും വരണമെന്നുമാണ് ഇയാള്‍ പറഞ്ഞത്. പൂജകള്‍ പൂര്‍ത്തിയായാല്‍ ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കാണാമെന്നും പ്രതി പറഞ്ഞു. ഡിസംബര്‍ 14-ന് പ്രതി വീണ്ടും പരാതിക്കാരിയെ വിളിച്ചെങ്കിലും വീണ്ടും പീഡനത്തിനിരയാകുമെന്ന് ഭയന്ന യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News