നികുതി വെട്ടിക്കാന്‍ അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു; 33 ലക്ഷത്തിന്റെ ആഡംബര ബൈക്ക് പിടികൂടി

നികുതി വെട്ടിക്കാന്‍ അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 33 ലക്ഷത്തിന്റെ ആഡംബര ബൈക്ക് പിടികൂടി. പെരുമ്പാവൂര്‍ കാലടി എം സി റോഡില്‍ വച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിലാണ് 33 ലക്ഷം രൂപ എക്‌സ് ഷോറൂം വില വരുന്ന ആഡംബര ബൈക്ക് പിടിച്ചെടുത്തത്. ഈ വാഹനം ലക്ഷ്വറി ടാക്‌സ് വെട്ടിക്കുന്നതിനായി വ്യാജ മേല്‍വിലാസത്തില്‍ ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് എറണാകുളത്ത് ഉപയോഗിച്ച് വരികയായിരുന്നു.

കൊച്ചി സ്വദേശിയുടെ പേരിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ മേല്‍വിലാസത്തില്‍ സമര്‍പ്പിച്ചിരുന്ന രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് ആര്‍ ടി ഓ ഈ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. നിലവില്‍ രേഖകള്‍ ഒന്നും തന്നെ ഇല്ലാതെയണ് ഈ വാഹനം നിരത്തില്‍ ഉപയോഗിച്ച് വന്നിരുന്നത്. അതിനിടെ ഈ വാഹനം തെറ്റിദ്ധരിപ്പിച്ചു പെരുമ്പാവൂര്‍ സ്വദേശിക്ക് കൈമാറുകയും ചെയ്തിരുന്നു.അതിനിടെയാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ ആയ ശ്രീനിവാസ ചിദംബരത്തിന്റെ നേതൃത്വത്തില്‍ വാഹനം പിടിച്ചെടുത്ത് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ കൈമാറിയത്.

READ ALSO:കൂത്താട്ടുകുളത്ത് അയൽവാസിയായ യുവാവിനെ വെട്ടികൊലപ്പെടുത്തി

എ എം വി ഐ മാര്‍ ആയ രതീഷ് എം വി, നിഷാന്ത് ചന്ദ്രന്‍, സെമിയുള്ള കെ എ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഇനി ഏതാണ്ട് ആറര ലക്ഷത്തോളം നികുതി അടച്ച് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ വാഹനം ഉടമക്ക് തിരിച്ചു കിട്ടുകയുള്ളൂ എന്ന് എറണാകുളം ആര്‍ ടി ഒ അറിയിച്ചു.

READ ALSO:നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഏഴ് വന്‍വികസന പദ്ധതികള്‍ക്ക് ഉടന്‍ തുടക്കമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News