ഇന്ത്യക്കാർ എന്ന സുമ്മാവാ..! കാലിഫോർണിയയിൽ ആഡംബരവീട്; കണ്ണുതള്ളി സോഷ്യൽ മീഡിയ

ഏത് രാജ്യത്ത് പോയാലും ഒരു ഇന്ത്യക്കാരനുണ്ടാകും. പോയ സ്ഥലങ്ങളിലൊക്കെ ഒരു പ്രത്യേക കൈമുദ്ര പതിപ്പിച്ചവരാണ് ഇന്ത്യക്കാർ. ടെക് ആസ്ഥാനമെന്ന് തന്നെ പറയാവുന്ന കാലിഫോർണിയയിൽ അവിടുത്തുകാർ പോലും പണിയാത്ത ഒരു ആഡംബരവീട് പണിഞ്ഞാണ് ഇപ്പോൾ ഇന്ത്യക്കാർ താരങ്ങളായിരിക്കുന്നത്. വെറും ആഡംബര വീടെന്ന് പറഞ്ഞാൽ പോരാ, ആഡംബര ഫർണിച്ചറുകൾ, അത്യാധുനിക അടുക്കള, ഡിസൈനർ ഫർണിച്ചറുകൾ, ഓട്ടോമേറ്റഡ് ലൈറ്റിംഗ് സംവിധാനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ വീടാണോ എന്ന് തന്നെ സംശയം തോന്നുന്ന ഒരു മണിമാളികയാണ് പണിതിരിക്കുന്നത്.

Also Read: ‘ഇന്നും ഞാന്‍ ആ നടനില്‍ നിന്നും പഠിക്കുന്നുണ്ട്, ഇതുവരെ എനിക്ക് അയാളെ മുഴുവനായി മനസിലാക്കാന്‍ പറ്റിയിട്ടില്ല, ആര്‍ക്കും അതിന് സാധിക്കില്ല’: ജഗദീഷ്

ഇവരുടെ ഈ നേട്ടം ഇന്ത്യക്കാകെ അഭിമാനമായി മാറിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. 20 വർഷങ്ങൾക്കു മുൻപ് താൻ കാലിഫോർണിയയിൽ എത്തിയതാണെന്നും വിവിധ സ്റ്റാർട്ടപ്പുകൾക്ക് ശേഷം താൻ സ്വന്തമായി ഒരു കമ്പനി നടത്തിവരികയാണെന്നുമാണ് വീടിൻറെ ഉടമയായ ഇന്ത്യക്കാരൻ പറയുന്നു. വീടിനുള്ളിൽ തന്നെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും തീയറ്ററുകളും കണ്ട് പലരും അമ്പരന്നിരിക്കുകയാണ്. ഈ വീട് പണിയാനുള്ള ഉടമയുടെ കഠിനാധ്വാനത്തെയും നിശ്ചയദാർഢ്യത്തെയും അഭിനന്ദിച്ച് പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News