മുപ്പത് സെക്കന്റ് വീഡിയോയ്ക്ക് രണ്ടുലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റും വേണമെന്ന് അമല ഷാജി, ഞാൻ പോലും ഇതുവരെ ഫ്ലൈറ്റിൽ കേറിയിട്ടില്ലെന്ന് സംവിധായകൻ

മുപ്പത് സെക്കന്റ് വീഡിയോയ്ക്ക് സോഷ്യൽ മീഡിയ താരം അമല ഷാജി രണ്ടുലക്ഷം രൂപ ചോദിച്ചെന്ന് തമിഴ് സംഗീത സംവിധായകനും നടനുമായ പ്രിയൻ. അമലയുടെ ആവശ്യം കേട്ട് താൻ ഞെട്ടിപ്പേയെന്നും, ലോകം എന്നത് ഇൻസ്റ്റാ​ഗ്രാം അല്ല, എങ്ങോട്ട് തിരിഞ്ഞാലും പണമാണെന്നും പ്രിയൻ ഒരു വേദിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു. പ്രിയന്റെ വാക്കുകൾ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

പ്രിയൻ പറഞ്ഞത്

ALSO READ: പുലർച്ചയ്ക്ക് ഒരു പാക്കപ്പ് വീഡിയോ, ട്രെൻഡിങ്ങിൽ ഒന്നാമതെത്തി വിനീത് ശ്രീനിവാസൻ പ്രണവ് സിനിമ, വരുന്നൂ ‘വർഷങ്ങൾക്ക് ശേഷം’

സിനിമ ചെയ്യുമ്പോൾ എവിടെ തൊട്ടാലും പണം ചോദിക്കുകയാണ്. ഇൻസ്റ്റാ​ഗ്രാമിൽ രണ്ട് മിനിറ്റ് ഡാൻസ് ചെയ്യുന്ന പെൺകുട്ടി ചോദിക്കുന്നത് അൻപതിനായിരം രൂപയാണ്. നായികയ്ക്കെ ഇവിടെ ശമ്പളം കൊടുക്കാനില്ല. അപ്പോഴാണ് അൻപതിനായിരം ചോദിക്കുന്നത്. അതും രണ്ട് സെക്കൻഡിന്. കേരളത്തിൽ നിന്നുമുള്ള പെൺകുട്ടി(അമല ഷാജി) ചോദിച്ചത് രണ്ട് ലക്ഷമാണ്. ഞാൻ എത്രയെന്ന് എടുത്ത് ചോദിച്ചപ്പോൾ മുപ്പത്ത് സെക്കൻഡ് റീൽ ആണ് സാർ എന്നാണ് മറുപടി തന്നത്.

ALSO READ: ലാപ്ടോപ് വാങ്ങി കബളിപ്പിക്കപ്പെട്ട ഉപഭോക്താവിന്, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

ഇത്രയും സമയം ഡാൻസ് ചെയ്യാൻ രണ്ട് ലക്ഷം രൂപയോ എന്ന് ചോദിച്ചുപോയി. ആ കാശ് എനിക്കൊപ്പം ഉള്ളവർക്ക് കൊടുത്താൻ പകൽ മുഴുവൻ പണിയെടുക്കും. ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് തരണമെന്ന് വരെ പറഞ്ഞു. ഞാനെ ഫ്ലൈറ്റിൽ കേറിയിട്ടില്ല. കേട്ടപ്പോൾ തന്നെ തലകറങ്ങി. ഇവരൊക്കെ ആരെന്നാണ് വിചാരം. ലോകം എന്നത് ഇൻസ്റ്റാ​ഗ്രാം അല്ല. എങ്ങോട്ട് തിരിഞ്ഞാലും പണമാണ്. പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെയാണ്”, എന്നാണ് പ്രിയൻ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News