ഹാവൂ, തലനാരിടയ്ക്ക് രക്ഷപ്പെട്ടു; റണ്‍വേയില്‍ വിമാനങ്ങളുടെ കൂട്ടിയിടി അത്ഭുതകരമായി ഒഴിവായി

delta-plane

റണ്‍വേയില്‍ കൂട്ടിയിടിയിൽ നിന്ന് തലനാരിടയ്ക്ക് രക്ഷപ്പെട്ട് വിമാനങ്ങള്‍. അമേരിക്കയിലെ ലോസ് ആഞ്ചലസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആണ് സംഭവം. ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനവും ഒരു ചെറുവിമാനവുമാണ് കൂട്ടിയിടിയിലേക്ക് നീങ്ങിയത്. ഗോണ്‍സാഗ യൂണിവേഴ്സിറ്റി ബാസ്‌കറ്റ് ബാള്‍ ടീം ആയിരുന്നു ചെറുവിമാനത്തിൽ.

ഗോണ്‍സാഗ ടീമിന്റെ യാത്രാദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പതിഞ്ഞ ഈ ദൃശ്യം ഇപ്പോൾ വൈറലാണ്. ഡിസംബര്‍ 27 വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 4.30-ഓടെ ആയിരുന്നു സംഭവം. ഡെല്‍റ്റ വിമാനം റണ്‍വേയിലൂടെ മുന്നോട്ടുകുതിക്കുന്നതാണ് ആദ്യം കാണാനാവുക. അല്‍പ്പം കൂടി മുന്നോട്ടുപോകുന്നതോടെ കുറച്ചുമുന്നിലായി വലതുവശത്തുനിന്നും ഒരു ചെറുവിമാനം റണ്‍വേയിലേക്ക് കടന്നുവരുന്നത് കാണാം. ഈ സമയം ഗോണ്‍സാഗയുടെ വിമാനത്തിന്റെ മധ്യഭാഗത്തേക്ക് ഡെല്‍റ്റ വിമാനം കുതിച്ചു.

Read Also: ‘വിമാനം വീഴ്ത്തിയതാരായാലും അവരെ വെറുതെവിടില്ല’; വിമാനാപകട വിവാദത്തിൽ അസർബൈജാന് ഉറപ്പുമായി റഷ്യ

ഗോണ്‍സാഗ വിമാനത്തിലെ പൈലറ്റിനോട് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ സ്റ്റോപ്, സ്റ്റോപ് എന്ന് വിളിച്ചുപറഞ്ഞു. ഇരുവിമാനങ്ങളും കൂട്ടിയിടിച്ച് തകര്‍ന്നു എന്ന് തോന്നുന്ന നിമിഷത്തില്‍ ഗോണ്‍സാഗ വിമാനം ബ്രേക്ക് ചെയ്ത് നിര്‍ത്തുകയും അതിന് മീറ്ററുകളുടെ വ്യത്യാസത്തില്‍, കുറച്ചു പിന്നില്‍ നിന്ന് ഡെല്‍റ്റ വിമാനം പറന്നുയരുന്നതും കാണാം. കസഖ്സ്താനും ദക്ഷിണ കൊറിയയ്ക്കും പിന്നാലെ ആ പട്ടികയിലേക്ക് വരേണ്ടിയിരുന്നു ലോസ് ആഞ്ചലസ് അങ്ങനെ കഷ്ടിച്ച് രക്ഷപ്പെട്ടു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News