‘ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്തു തീർക്കാൻ കഴിയുന്നത്ര ജോലി പൂർത്തിയാക്കിയാണ് അദ്ദേഹം മടങ്ങുന്നത്’; എജി നൂറാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് എംഎ ബേബി

A G NOORANI

അഭിഭാഷകനും എഴുത്തുകാരനും ഭരണഘടന വിദ​ഗ്ധനുമായ എ.ജി നൂറാനിയുടെ നിര്യാണത്തിൽ അനുശോചിച്ച്  സി.പി.എം. നേതാവ് എംഎ ബേബി. ഇന്ത്യയിലെ വർഗീയവാദത്തിനെതിരെ തൻറെ ധിഷണ മുഴുവൻ ഉപയോഗിച്ച പ്രതിബദ്ധനായ ഗവേഷകനായിരുന്നു അബ്ദുൽ ഗഫൂർ മജീദ് നൂറാനി എന്ന് അദ്ദേഹം പറഞ്ഞു.

ALSO READ; 80 വാട്ട് ഫാസ്റ് ചാർജിങ്: റിയൽമി 13 5ജി, റിയൽമി 13+മോഡലുകൾ ഇന്ത്യയിൽ പുറത്തിറങ്ങി

“തൊണ്ണൂറ്റി മൂന്നാം വയസ്സിലെ ഈ വിയോഗം സാധാരണഗതിയിൽ അകാലത്തല്ല. പക്ഷേ, ഇന്ത്യ നേരിടുന്ന ആർഎസ്എസ് ഭീഷണിയുടെ കാലത്ത് അദ്ദേഹത്തെപ്പോലെ ഒരു അഭിഭാഷക- ഗവേഷകൻറെ വേർപാട് നികത്താനാവാത്തതാണ് എന്നു പറയുന്നത് ഭംഗി വാക്കല്ല. പക്ഷേ, ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്തു തീർക്കാൻ കഴിയുന്നത്ര ജോലി പൂർത്തിയാക്കിയാണ് അദ്ദേഹം മടങ്ങുന്നത് എന്നതാണ് വസ്തുത.”ഹിന്ദുത്വവാദത്തിൻറെ വ്യാജപ്രചാരണങ്ങളെ പൊളിച്ചു കാട്ടുന്ന The RSS – A Menace to India അടക്കമുള്ള പുസ്തകങ്ങൾ ഇന്ത്യയിലെ മതേതര പുരോഗമനപക്ഷത്തിന് ശക്തിയേകി നിലകൊള്ളുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; ‘സ്ത്രീപക്ഷ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല, സർക്കാരിന്റെ നിലപാട് വ്യക്തവും ശക്തവും’: മന്ത്രി വീണാ ജോർജ്

മുംബൈയിലായിരുന്നു അന്ത്യം.അബ്ദുൾ ​ഗഫൂർ മജീദ് നൂറാനിയുടെ അന്ത്യം .പൗരസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം പോരാടിയ നൂറാനി ശ്രദ്ധേയമായ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.  കൂടാതെ എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ വീക്കിലി, ദി ഹിന്ദുസ്ഥാൻ ടൈംസ്, സ്റ്റേറ്റ്സ്മാൻ, ഹിന്ദു, ഫ്രണ്ട് ലൈൻ തുടങ്ങിയ മാധ്യമങ്ങളിൽ കോളങ്ങള്‍ കൈകാര്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News