‘അഴിമതിക്കാരെ മോദിയുടെ വാഷിംഗ്‌ മെഷീനിൽ ഇട്ടാൽ കറ കളഞ്ഞുകൊടുക്കും’, ക്രിമിനൽ ബുദ്ധിമാന്മാരാണ് കേന്ദ്രം ഭരിക്കുന്നത്: എം എ ബേബി

MA BABY

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് എം എ ബേബി. മോദിയുടെ സേവകരായി നിൽക്കുന്നവർക്ക് എന്തും ചെയ്യാം എന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആംആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നറിയില്ലെന്നും, അഴിമതിക്കാരെ മോദിയുടെ വാഷിംഗ്‌ മെഷീനിൽ ഇട്ടാൽ കറ കളഞ്ഞുകൊടുക്കുമെന്നും എം എ ബേബി പ്രതികരിച്ചു.

ALSO READ: മഹാരാഷ്ട്ര ലോക്‌സഭ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ 12 സ്ഥാനാർഥികളുടെ പട്ടികയായി

‘തെരഞ്ഞെടുപ്പ് കമ്മിഷനിൽ ഉള്ള 3 പേരും മോദിയാൽ തെരഞ്ഞെടുക്കപ്പെട്ടവരാണ്. മോദി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു. സർക്കാരിന്റെ ഊതിപ്പെരിപ്പിച്ച നേട്ടങ്ങൾ മോദി പ്രചരിപ്പിക്കുന്നു. മോദിക്ക് ബുദ്ധിമുട്ടുള്ള ഒരു നിർദേശവും കമ്മീഷൻ പുറപ്പെടുവിച്ചിട്ടില്ല’, എം എ ബേബി.

ALSO READ: എകെജി- മനുഷ്യസ്നേഹത്തിന്‍റെയും മഹാസമരങ്ങളുടെയും ചുരുക്കെഴുത്ത്

അതേസമയം, ബഹുജന ഐക്യം രൂപപ്പെടുത്തേണ്ട സമയമാണിതെന്ന് പറഞ്ഞ എം എ ബേബി ഇടതുപക്ഷത്തിന് അനുകൂലമായി ചിന്തിക്കാൻ ജനങ്ങൾക്ക് കഴിയുമെന്നും, ക്രിമിനൽ ബുദ്ധിമാന്മാരായ മോദി സർക്കാർ കൃത്രിമ തെളിവുകൾ ഉണ്ടാക്കുകയാണെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News